Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

നജ്‌റാന്‍ സിറ്റി ഫ്‌ളവര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ നജ്‌റാന്‍ ശാഖ ഉദ്ഘാടനം ചെയ്തു. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തത്. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വിപി (ഫൈനാന്‍സ്) ഹസീബ് റഹ്മത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ ഷാഹിര്‍ സി കെ, അഭിലാഷ് നമ്പ്യാര്‍, ദീപക് പുളിയശേരി, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, വിവിധ ഫംഗ്ഷണല്‍ മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ കിംഗ് സൗദ് സ്ട്രീറ്റില്‍ അല്‍ ബിലാദ് ബാങ്കിന് എതിര്‍വശമാണ് വിശാല സൗകര്യങ്ങളോടെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സറ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നജ്‌റാനില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കാന്‍ കൂടുതല്‍ വിഭാഗങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ ശേഖരവുമാണ് സജ്ജീകരിച്ചിട്ടുളളത്. അതിപുരാതന നാഗരികതയും വിവിധ ഗോത്രവിഭാഗങ്ങളും ധാരാളമുളള നജ്‌റാനിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യമായ ഉത്പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഓഫറും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്ക സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ്രൈഡഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top