Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

സൗദിയില്‍ പ്രവാസി വനിതകള്‍ക്കും അവസരം: ഡിഫ സെമിനാര്‍

ദമ്മാം: സൗദിയിലെ അനുകൂല സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റും മോട്ടിവേഷന്‍ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത്. പ്രവാസി വനിതകളും കുടുംബിനികളും തൊഴില്‍ ബിസ്സിനസ്സ് മേഖലളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. രാജ്യത്ത് താമസിക്കുന്ന വനിതകള്‍ക്ക് സൗദിയിലെ തൊഴില്‍, ബിസിനസ് രംഗത്ത് കടന്ന് വരുവാനുള്ള വഴികളും പുതുതായി തുറന്നുകിട്ടിയ ജോലി സാധ്യതകളും വിശദീകരിച്ചു. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി ഭരണകൂടം പ്രഖ്യാപിച്ച വിഷന്‍ 2030 എല്ലാ മേഖലകളിലും മികച്ച അവസരം ഉറപ്പു നല്‍കുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ധാരാളം തൊഴില്‍, വ്യാപാര അവസരങ്ങള്‍ കൈവന്നിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ പ്രവാസികള്‍ക്കും ഇവിടെ വിസ്മയങ്ങള്‍ സ്യഷ്ടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദമാം അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഡിഫ പ്രസിഡണ്ട് മുജീബ് കളത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ഡോ. സിന്ധു ബിനു (ഒഐസിസി), സാജിത നഹ (കെഎംസിസി), അനു രാജേഷ് (നവോദയ), സുനില സലീം (പ്രവാസി സാംസ്‌കാരിക വേദി), ഹുസ്‌ന ആസിഫ് (വേള്‍ഡ് മലയാളി കൗണ്‍സില്‍), ഡോ. അമിത ബഷീര്‍ (സൗദി മലയാളി സമാജം), അഡ്വ. ഷഹന (ദമ്മാം നാടക വേദി )എന്നിവര്‍ സംബന്ധിച്ചു. നേരിട്ടും ഓണ്‍ ലൈനിലും സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ അഷ്‌റഫ് എടവണ്ണ, ലിയാകത്ത് കരങ്ങാടന്‍, മന്‍സൂര്‍ മങ്കട, സക്കീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍, റിയാസ് പറളി, ജാബിര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിക്ക് നാസര്‍ വെള്ളിയത്ത് സ്വാഗതവും ഷനൂബ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top