കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റ്: നാണംകെട്ട സര്‍ക്കാര്‍ വലിയ വിലക്കെടുക്കേണ്ടി വരും

റിയാദ്: കെ പി സി സി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്കാരിന്റെ നടപടിയില്‍ ഓ. ഐ. സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് കെ പി സി സി പ്രസിഡന്റ്. സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടിയതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസെടുക്കുകയാണെന്നും ഒഐസിസി കുറ്റപ്പെടുത്തി


.
വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അഴിമതി, വ്യജ രേഖ വിവാദം എന്നിവയില്‍ മുങ്ങിയ സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ തലകുമ്പിട്ടു നില്‍ക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനുളള കുതന്ത്രമാണ് അറസ്റ്റ് നാടകം. ഇത് കേരളം ജനത അര്‍ഹിക്കുന്നു അവജ്ഞയോടെ തള്ളികളയും. രാഷ്ട്രീയ പക പോകല്‍ നടത്തുന്ന നാണം കെട്ട സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല .

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നാണ് തീരുമാനമെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഒ ഐ സിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply