റിയാദ്: നിരാലംബര്‍ക്ക് ആശാകേന്ദ്രമായ സി. എച്ച് സെന്ററിന് സഹായ ഹസ്തവുമായി റിയാദ് കെഎംസിസി വനിതാ വിംഗ്. സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ നിര്‍ദേശപ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി റമദാനില്‍ നടത്തിയ ഏകീകൃത ധന സമാഹാരണത്തിന് വനിതാ കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂരിന് വനിത വിംഗ് പ്രസിഡന്റ് റഹ്മത് അഷ്‌റഫ് കൈമാറി.
കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ഇതര ആതുരാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി എച്ച് സെന്ററുകള്‍ വലിയ മാതൃകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ്, മരുന്നുകള്‍, ഭക്ഷണം, താമസം, ആംബുലന്‍സ് സേവനം, ഫിസിയോ തെറാപ്പി തുടങ്ങി മുഴുവന്‍ സൗകര്യങ്ങളും വിവിധ സി എച്ച് സെന്ററുകള്‍ നല്‍കിവരുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനാണ് ധനസമാഹരണം നടത്തിയത്.
അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ കെഎംസിസി വനിത വിംഗ് ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ സാറ നിസാര്‍, തിഫ്‌ല അനസ്, സബിത മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.