Sauditimesonline

maqbool
മഴയിലും തോരാത്ത കത്തുകള്‍

മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ഈദ്ഗാഹുകള്‍ പള്ളിയില്‍

റിയാദ്: സഊദി അറേബ്യയില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ ശൈഖ് നിര്‍ദേശം നല്‍കി. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഈദ്ഗാഹുകളും മസ്ജിദുകളും സജ്ജമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം രാജ്യത്തെ എല്ലാ ഈദ്ഗാഹുകളിലും വലിയ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. ഈദ്ഗാഹുകള്‍ക്ക് അടുത്തുള്ള പള്ളികളില്‍ പ്രത്യേക നമസ്‌കാരം ഉണ്ടായിരിക്കില്ല.
പെരുന്നാള്‍ ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴ പെയ്യാന്‍ സാധ്യതയുള്ള നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി പെരുന്നാള്‍ നമസ്‌കാരം ഈദ്ഗാഹുകള്‍ക്ക് പകരം വലിയ പള്ളികളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top