Sauditimesonline

eid
മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ഈദ്ഗാഹുകള്‍ പള്ളിയില്‍

വിശ്വസനീയ വിവരങ്ങള്‍ തത്സമയം; സുരക്ഷിത ഹജ്ജിന് മാധ്യമ ഏകോപനം

റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുളള ബോധവല്‍ക്കരണങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള മാധ്യമ ഏകോപനത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത് മൂന്നാമത് ഹജ്ജ് ആരോഗ്യ സുരക്ഷാ ഫോറം റിയാദില്‍ സംഘടിപ്പിച്ചു. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ യോഗം എടുത്തുപറഞ്ഞു.

വിവരങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കാനും പുതിയ സംഭവവികാസങ്ങള്‍ തത്സമയം പങ്കുവെക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ആധുനിക മാധ്യമങ്ങളും പ്രയോജനപ്പെടുത്തണം. ആരോഗ്യ സുരക്ഷാ പദ്ധതികളും ഭരണകൂടത്തിന്റെ സേവനങ്ങളും തീര്‍ഥാടകര്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുും. ഇതില്‍ മാധ്യമങ്ങള്‍ മുഖ്യ പങ്കാളിയാണെന്നും ഫോറം വിലയിരുത്തി.

വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും കൃത്യസമയത്ത് വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മാധ്യമങ്ങള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. കേവലം വിവരങ്ങള്‍ നല്‍കുന്നതിനപ്പുറം തീര്‍ഥാടകരില്‍ ബോധവല്‍ക്കരണം വളര്‍ത്തിയെടുക്കാനും സുരക്ഷിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കാനും ഹജ്ജുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top