Sauditimesonline

BOOK FAIR
അറിവിന്റെ ജാലകം അടയ്ക്കില്ല; അടുത്ത പുസ്തകോത്സവത്തിനൊരുങ്ങി പ്രസാധകര്‍ മടങ്ങി

ആശങ്കയില്‍ കഴിഞ്ഞ തീര്‍ഥകര്‍ക്ക് പ്രവാസി വെല്‍ഫെയര്‍ തുണയായി

റിയാദ്: സാങ്കേതിക തടസം പ്രതിസന്ധി സൃഷ്ടിച്ച മലയാളി തീര്‍ഥാടകര്‍ക്ക് പ്രവാസി വെല്‍ഫയറിന്റെ സഹായം തുണയായി. കേരളത്തില്‍ നിന്നുളള 70 തീര്‍ഥാടകര്‍ക്കാണ് അവസാന നിമിഷം യാത്ര രേഖകള്‍ പൂര്‍ത്തിയാക്കി യാത്ര തിരിക്കാന്‍ കഴിഞ്ഞത്.

സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അവസാന ദിവസം ഇന്നാണ്. എന്നാല്‍ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ് നിര്‍വഹിക്കാന്‍ തയ്യാറായ സംഘത്തിന് വിസ ലഭിച്ചിരുന്നില്ല. സൗദിയിലെ ഹജ് സേവന കമ്പനിയുടെ അക്കൗണ്ടിലേക്ക് മുഴുവന്‍ തുകയും ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെങ്കിലും നിശ്ചിത സമയത്തിനകം അക്കൗണ്ടില്‍ വരവ് വെച്ചതായി കണ്ടെത്തിയില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വെള്ള, ശനി അവധി ദിവസമാണ്. ഹാജിമാര്‍ക്കുള്ള വിസ ഇഷ്യു ചെയ്യാനുള്ള അവസാന സമയം വെള്ളി വൈകിട്ട് സൗദി സമയം ആറുമണിക്ക് അവസാനിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ശരിയാക്കണം. ഇതോടെയാണ് നാട്ടിലെ ട്രാവല്‍സ് അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയത്.

പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകര്‍ ഹജജ് സേവന കമ്പനിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കി. കമ്പനിയുടെ മേലുദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങി ബാങ്ക് അധികൃതരുടെ സഹായത്തോടെ പ്രശ്‌നം പരിഹരിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ (മോഫ) വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ആട്ടോമാറ്റിക് ആയി അപ്‌ഡേറ്റ് ചെയ്യാന്‍ കാലതാമസം നേരിടും എന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ ഓരോ ഹാജിമാരുടെയും വിവരങ്ങള്‍ നേരിട്ട് അപ്‌ഡേറ്റ് ചെയ്തു. വിസ ഇഷ്യൂ ചെയ്യുന്നത് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുഴുവന്‍ തീര്‍ഥാടകര്‍ക്കും വിസ ഇഷ്യൂ ചെയ്തു. തിരുവനന്തപുരത്ത് നിന്നുളള തീര്‍ഥാടകരാണ് ആശങ്കകള്‍ക്കൊടുവില്‍ സൗദിയിലേക്ക് തിരിച്ചത്. സൗദിയില്‍ പ്രവാസി വെല്‍ഫയര്‍ പ്രവര്‍ത്തകരായ ഖലീല്‍ പാലോട്, ഷബീര്‍ ചാത്തമംഗലം, ഷാജു പടിയത്ത് എന്നിവരാണ് വിവിധ ഏജന്‍സികളുമായി ഏകോപനം നടത്തി പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം നല്‍കിയത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top