Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഇന്ത്യന്‍ തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് 335 അംഗ മെഡിക്കല്‍ സംഘം

മക്ക: ഹജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ ഒരുക്കി ഇന്ത്യന്‍ ഹജ് മിഷന്‍. സൗദി ആരോഗ്യ മന്ത്രാലയം മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യം ഉള്‍പ്പെടെ വിപുലമായ സജ്ജീകരണമാണ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിന് ഒരുക്കിയിട്ടുളളത്. അതിന്

പുറമെയാണ് ഇന്ത്യയില്‍ നിന്നെത്തിയ ആതുര സേവന ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിചരണം ഒരുക്കുന്നത്. 170 ഡോക്ടര്‍മാരും 165 പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 335 പേരാണ് സംഘത്തിലുളളത്. മികച്ച സൗകര്യങ്ങളോടെ നാല് ആശുപത്രികളാണ് മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്.

40, 30, 20 എന്നിങ്ങനെ കിടക്കകളുള്ള മൂന്ന് ആശുപത്രികള്‍ അസീസിയയിലും 10 കിടക്കയുള്ള ആശുപത്രി നസീമിലും ആണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 20 കിടക്കകളുള്ള ആശുപത്രി പൂര്‍ണമായും സ്ത്രീകള്‍ക്ക് മാത്രമായാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത് കൂടാതെ 14 ഡിസ്!പെന്‍സറികള്‍ വിവിധ ഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളും ഇവിടങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. മദീനയിലും രണ്ടു ആശുപത്രികള്‍ ഒരുക്കിയിട്ടുണ്ട്.

സ്‌കാനിങ്, എക്‌സ്‌റേ, ലബോറട്ടറികള്‍ എന്നിവയടക്കം മുള്ള മികച്ച സേവനങ്ങള്‍ ഹാജിമാര്‍ക്ക് ലഭിക്കും. നിരവധി മലയാളി ഡോക്ടര്‍മാരും സേവനത്തിനായി ഉണ്ട്. ഹാജിമാരുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഏത് ഡോക്ടര്‍ക്കും രോഗിയുടെ രോഗവിവരം ഓണ്‍ലൈന്‍ വഴി മനസ്സിലാക്കാന്‍ സാധിക്കുന്നു. വലിയ രോഗങ്ങള്‍ ബാധിച്ച ഹാജിമാരെ മക്കയിലെ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിനായി പ്രധാന ആശുപത്രികളില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഹാജിമാര്‍ക്കുള്ള ഏത് അസുഖത്തിനും സൗജന്യ ചികിത്സയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി നടത്താനും സൗകര്യമുണ്ട്. ഇതുകൂടാതെ മിനായിലും അറഫയിലും ഹജ്ജ് മിഷന് കീഴില്‍ മെഡിക്കല്‍ സേവനം നല്‍കാന്‍ പ്രത്യേക ആശുപത്രിയും തയ്യാറാക്കും. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് മിഷന്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. മഹറം ഇല്ലാത്ത വിഭാഗത്തില്‍ വരുന്ന തീര്‍ഥാടകര്‍ക്കായി പ്രത്യേക ഡിസ്!പെന്‍സറിയും ഡോക്ടര്‍മാരെയും ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഹജ്ജ് മന്ത്രാലയത്തിന് കിഴിലും അത്യാധുനിക സവിധാനങ്ങള്‍ ഹാജിമാര്‍ക്ക് ഉപയോഗപ്പെടുത്താം. ഇതിനായി 140 മെഡിക്കല്‍ സെന്ററുകളും 32 സൂപ്പര്‍സ്‌പെഷ്യലിറ്റി ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. 32,000 ജീവനക്കാര്‍ ഇതില്‍ പ്രവര്‍ത്തന നിരതരാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top