Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

മിഡില്‍ ഈസ്റ്റില്‍ ആദ്യം; റിയാദില്‍ കത്തിമേളയൊരുക്കി മലയാളി സംരംഭകന്‍

റിയാദ്: വീടുകളിലും ഹോട്ടലുകളിലും അവിഭാജ്യ ഘടകമാണ് കറിക്കത്തികള്‍. മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവക്കെല്ലാം പ്രത്യേകം കത്തികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നു എന്നതാണ് കൊളംബസ് കിച്ചന്‍ ഒരുക്കിയിട്ടുളള കത്തിമേളയുടെ പ്രത്യേകത.

നക്ഷത്ര ഹോട്ടലുകളില്‍ പഴവര്‍ഗങ്ങള്‍ അലങ്കരിക്കുന്നതിനും പച്ചക്കറികള്‍ ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന രൂപങ്ങള്‍ തയ്യാറാക്കുന്നതിനും പ്രത്യേകം കത്തികളുണ്ട്. പ്രത്യേക രൂപത്തില്‍ പഴങ്ങളും പച്ചക്കറികളും അരിഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്ന അപൂര്‍വം കത്തികളുടെ ശേഖരവും പ്രദര്‍ശനത്തില്‍ എത്തിച്ചിട്ടുണ്ട്.

വീടുകളില്‍ ഉപയോഗിക്കുന്ന സാധാരണ കത്തികള്‍ക്കു പുറമെ കാറ്ററിംഗ്, വന്‍കിട ഹോട്ടല്‍ കിച്ചണ്‍ എന്നിവിടങ്ങളിലേക്കുളള വിവിധ തരം കത്തികള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് മേള ഒരുക്കിയിട്ടുളളത്.

ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്‍ നിര്‍മിത ഗുണ നിലവാരമുളള കത്തി 15 റിയാലിന് ലഭിക്കും. ജര്‍മന്‍ നിര്‍മിത മള്‍ട്ടി പര്‍പസ് കത്തിക്കും ആവശ്യക്കാര്‍ ഏറെയാണ്. മാംസ വ്യാപാരികള്‍ക്കുളള കത്തികളും ഷവര്‍മ കത്തികളും ഉള്‍പ്പെടെ വാണിജ്യ ആവശ്യങ്ങള്‍ക്കുളള കത്തികളും ഇവിടെ ലഭ്യമാണ്.

കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിനുളള വിവിധയിനം കല്ലുകള്‍, ഭിത്തിയില്‍ ഉറപ്പിക്കുന്ന യുകെ നിര്‍മിത മൂര്‍ച്ച വര്‍ധിപ്പിക്കുന്ന ഉത്പ്പന്നം എന്നിവയും പ്രദര്‍ശന നഗരിയില്‍ കാണാം.

കത്തിമേള ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ നാട്ടില്‍ കൊണ്ടുപോകാന്‍ കത്തി വാങ്ങാന്‍ എത്തുന്നുണ്ട്. വിലക്കിഴിവ് ഉളളതുകൊണ്ടുതന്നെ 15 മുതല്‍ 60 റിയാല്‍ വിലയുളള കത്തികള്‍ അര ഡസനും ഒരു ഡസനും വാങ്ങുന്നവരുമുണ്ട്. ജര്‍മനി, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍, ഇന്ത്യ, പോര്‍ച്ചുഗല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ബ്രാന്റുകളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുളളത്.

പല ബ്രാന്റുകളും ലഭ്യമാണെങ്കിലും വിപണിയില്‍ ഇല്ലാത്ത വിവിധയിനം കത്തികളാണ് മേളയിലെ ആകര്‍ഷണം. വലിയ വില നല്‍കിയാലും കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരാഷ്ട്ര നിലവാരമുളള ബ്രാന്റഡ് കത്തികള്‍ ലഭ്യമല്ല. ഇതാണ് കത്തി വാങ്ങാന്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പാചകം ചെയ്ത വലിയ ഞണ്ട് പൊളിച്ചു കഴിക്കുന്നതിനുള്ള പ്രത്യേക തരം പ്ലയറും കത്തിയും ഒന്നിച്ചുള്ള സെറ്റും കൗതുക കാഴ്ചയാണ്.

ബലിമൃഗങ്ങളെ അറുക്കുമ്പോള്‍ ഏറ്റവും മൂര്‍ച്ചയുളള കത്തി ഉപയോഗിക്കണം. അതുകൊണ്ടുതന്നെ അറബികള്‍ ബലിപെരുന്നാളിന് മൃഗങ്ങളെ അറുക്കാന്‍ പുതിയ കത്തി വാങ്ങുക പതിവാണെന്ന് കൊളംബസ് കിച്ചന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നൗഷാദ് ബഷീര്‍ പറഞ്ഞു. മൃഗങ്ങളുടെ തൊലി വേര്‍പ്പെടുത്തുന്നതിനും എല്ലുകള്‍ മുറിക്കുന്നതിനും പ്രത്യേക കത്തികളാണ് ഉപയോഗിക്കുന്നത്. പ്രത്യേക ഗ്രേഡിലുളള ഹൈ ക്വാളിറ്റി സ്‌റ്റെയിലന്‍സ് സ്റ്റീല്‍, ടൈറ്റാനിയം, കാര്‍ബണ്‍ സ്റ്റീല്‍, ലോഹ മിശ്രിതം എന്നിവ ഉപയോഗിച്ചാണ് മൂര്‍ച്ചയുളള ഗുണനിലവാരമുളള കത്തികള്‍ നിര്‍മിക്കുന്നത്. ഇത്തരത്തിലുളള കത്തികളുടെ ശേഖരമാണ് കത്തിമേളയിലുളളത്.

കൊമേഴ്‌സ്യല്‍ കിച്ചണ്‍ ഉപകരണങ്ങളുടെ വിതരണക്കാരായ കൊളംബസ് കിച്ചണ്‍ ആദ്യമായാണ് കത്തി മേള ഒരുക്കുന്നത്. പശ്ചിമേഷ്യയില്‍ തന്നെ ഇത്തരം മേള ആദ്യമാണെന്ന് ഈ രംഗത്തുളളവര്‍ പറയുന്നു. ജൂണ്‍ 28 വരെ കത്തിമേളയില്‍ വിലക്കിഴിവ് തുടരും. രാത്രി 12 വരെ റിയാദ് കിംഗ് ഫഹദ് റോഡില്‍ സൗദി പാസ്‌പോര്‍ട്ട് ഓഫീസിന് അടുത്തു കൊളംബസ് കിച്ചണ്‍ ഷോ റൂമില്‍ കത്തി മേള കാണാന്‍ അവസരം ഉണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top