Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

വിമാന കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരെ കൊളളയടിക്കുന്നു

ദമ്മാം: വിമാന ഇന്ധനത്തിന് ഗണ്യമായി വില കുറഞ്ഞിരിയ്ക്കുമ്പോഴം ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിയ്ക്കുന്ന വിധത്തില്‍ ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിയ്ക്കുകയാണെന്ന് നവയുഗം സാംസ്‌കാരികവേദി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ നിരക്ക് നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും നവയുഗം ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

ട്രെയിന്‍ യാത്രാ നിരക്കുകള്‍ മുതല്‍ ബസ്സ്, ആട്ടോറിക്ഷ നിരക്കുകള്‍ വരെ നിയന്ത്രിയ്ക്കുന്ന സര്‍ക്കാരുകള്‍, വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടി നിയന്ത്രിയ്ക്കാന്‍ തയ്യാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തുഗ്ബ ദോസ്സരി നവയുഗം ഓഫീസ് ഹാളില്‍ നടന്ന സമ്മേളനം മേഖല പ്രസിഡന്റ് പ്രിജി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍ അവലോകനം നടത്തി. നവയുഗം ദോസ്സരി യൂണിറ്റ് ഭാരവാഹകളായി സജു സോമന്‍ (പ്രസിഡന്റ്), എബിന്‍ ബേബി (സെക്രട്ടറി), ബിനു വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് സുറുമി സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top