Sauditimesonline

eva female ed
ആലപ്പുഴ കൂട്ടായ്മ: ആന്റണി വിക്ടറും നൗമിതയും നയിക്കും

നാട്ടില്‍ പോകാതെ 17 വര്‍ഷം; ശരീരം തളര്‍ന്ന മലയാളി മടങ്ങി

റിയാദ്: പ്രവാസം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകളുമായി പതിനേഴ് വര്‍ഷത്തിന് ശേഷം മലയാളി നാട്ടിലേയ്ക്കു മടങ്ങി. നിര്‍മാണ തൊഴിലാളി തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറാണ് മടങ്ങിയത്. ഒരു വശം തളര്‍ന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് കേളി കലാസാംസ്‌കാരിക വേദിയാണ് തുണയായത്.

ഒരു വശം തളര്‍ന്ന് അവശനായ ബിജുവിനെ കേളി ബത്ഹ ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം, ജീവവാകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇഖാമ, ഇന്‍ഷൂറന്‍സ് എന്നിവ ഇല്ലെന്ന് അറിയുന്നത്. ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ വിദഗ്ദ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ താല്‍ക്കാലിക ചികിത്സ ലഭ്യമാക്കി. ഇരുന്ന് യാത്ര ചെയ്യാന്‍ ആരോഗ്യം വീണ്ടെടുത്തതോടെയാണ് നാട്ടിലേയ്ക്കു മടക്കി അയച്ചത്.

2007ല്‍ റിയാദില്‍ എത്തിയ ബിജു ശേഖര്‍ ഇഖാമ കിട്ടിയതിന് ശേഷം സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇഖാമ പുതുക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സ്‌പോണ്‍സര്‍ ഹൂറുബ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെത്തിയ ശേഷം മക്കളുടെ ചിലവിനായി ഇടക്കിടെ പണം നാട്ടിലെത്തിച്ചതായി പറയുന്നു. എന്നാല്‍ നാട്ടില്‍ പോകുകയോ മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.

ബിജു ശേഖറിനെ നാട്ടിലെത്തിക്കുന്നതിന് കേളി ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കി. ഇതോടെ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് തയ്യാറാക്കി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു എംബസി ഉദ്യോഗസ്ഥരായ ഷറഫുദ്ധീന്‍, നസീംഖാന്‍ എന്നിവരുടെ ശ്രമഫലമായി എക്‌സിറ്റ് വീസ നേടി. സുഹൃത്തുക്കള്‍ സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്തു യാത്രയാക്കി.

കേളി ജീവകാര്യണ്യ വിഭാഗം വീല്‍ ചെയറിനുള്ള നടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ സ്വദേശി സുധീഷ് കൂടെ അനുഗമിച്ചു. എബി വര്‍ഗീസ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഷാജി കെ കെ എന്നിവരുടെ സമയോചിതമായ ഇടപെടലുകള്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ബിജു ശേഖറിനെ സഹോദരങ്ങള്‍ സ്വീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top