
റിയാദ്: മുസ്‌ലിം ലീഗ് മതേതര നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ്‌സന്ദീപ് വാര്യര്‍. മുസ്‌ലിം എന്ന പേരില്‍ ഏഴര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഒരു പ്രവര്‍ത്തകനെ പോലും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ഡോ അംബേദ്കറേ തെരെഞ്ഞെടുത്തയച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ രാജ്യ സ്‌നേഹം മാതൃകാപരമായിരുന്നെന്നും സന്ദീപ് വാര്യര്‍ വിശദീകരിച്ചു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അധികാരം, വര്‍ഗീയത, രാഷ്ട്രീയം’ എന്ന എന്ന പരിപാടിയില്‍ അതിഥിയായി പെങ്കടുത്തു സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരമായി എം ഐ തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും’ എന്ന കൃതി സന്ദീപ് വാര്യര്‍ക്ക് സമ്മാനിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത നിയോജമണ്ഡലം കമ്മിറ്റികള്‍ക്കുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. കൊടുവള്ളി, മങ്കട, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വി കെ മുഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുഹമ്മദ് വേങ്ങര, മുജീബ് ഉപ്പട, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സത്താര്‍ താമരത്ത്, അബ്ദുറഹ്മാന്‍ ഫറൂഖ്, അഷ്‌റഫ് കല്‍പകഞ്ചേരി, മജീദ് പയ്യന്നൂര്‍, നാസര്‍ മാങ്കാവ്, നജീബ് നല്ലാങ്കണ്ടി, ഷമീര്‍ പറമ്പത്ത്, ഷംസു പെരുമ്പട്ട, പി സി അലി വയനാട്, കബീര്‍ വൈലത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.