
റിയാദ്: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ച സിപിഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അധികാരം, വര്‍ഗീയത, രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ പ്രധാനായും ലക്ഷ്യം വെക്കുന്നത് മുസ്‌ലിം ലീഗിനെയാണ്. ലീഗിനെതീരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും അതുവഴി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുക എന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കാന്‍ പോകുന്നതെന്ന പ്രചരണം വ്യാപകമായി നടത്തി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത് ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടില്‍ പെരുമാറുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപകാലത്ത് ഉന്നയിച്ച മറ്റൊരു ആരോപണം. മുനമ്പം വിഷയത്തില്‍ മാതൃകാപരവും പക്വവുമായ നിലപാട് സ്വീകരിച്ച സ്വാദിഖലി തങ്ങളുടെ ഇടപെടലുകള്‍ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും വയനാട് തെരെഞ്ഞെടുപ്പിലും യുഡിഫ് നേടിയ മിന്നും ജയം വര്‍ഗീയമാക്കുവാനുള്ള ശ്രമമാണ് സിപിഎം നടത്തിയതെന്നും ഷാഫി ചാലിയം വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.