
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്നകറ്റി നന്മ കണ്ടെത്തിയാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നു മോട്ടിവേഷന്‍ സ്പീക്കര്‍ മധു ഭാസ്‌കരന്‍. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവര്‍ക്ക് ജീവിത വിജയം പ്രയാസകരമാണ്. സ്‌നേഹമാണ് ഏറ്റവും വലിയ എനര്‍ജി. മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞുീ. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ‘കോഴിക്കോടന്‍സ്’ ഒരുക്കിയ ‘എക്‌സല്‍ യുവര്‍സെല്‍ഫ്’ മോട്ടിവേഷന്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു.

നിറഞ്ഞ സദസ്സിനെ നിശബ്ദമാക്കി ഒരു ധ്യാനത്തിന്റെ അന്തരീക്ഷമായി സദസ്സ് മാറി. എത്ര കാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാവണം നമ്മുടെ ചോദ്യം എന്ന് മറ്റുള്ളവരെ ബോധ്യമാക്കുന്നതായിരുന്നു പരിപാടി.

ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷതയും വഹിച്ചു. സിറ്റി ഫഌവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അധ്യാപനരംഗത്ത് 3 ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മൈമൂന അബ്ബാസ്, സൗദി ബാറ്മിന്റണ്‍ മത്സരത്തില്‍ ഹാട്രിക്ക് കിരീടം നേടിയ ഖദീജ നിസ, ടാലന്റഡ് ബേസില്‍ കോഴിക്കോടെന്‍സ് കുടുംബത്തില്‍നിന്നു ആദ്യ പ്രീമിയം ഇക്കാമ ലഭിച്ച ഷഫീക് പാനൂര്‍, യൂത്ത് ഐക്കണ്‍ ഫുട്‌ബോള്‍ പ്ലയെര്‍ ആയി തെരഞ്ഞെടുത്ത കോഴിക്കോടെന്‍സിന്റെ ബിസിനസ് ലീഡ് മുജീബ് മൂത്താട്ടിന്റെ മകന്‍ താഷിന്‍ മുജീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പ്രോഗ്രാം ലീഡ് ഹസ്സന്‍ ഹര്‍ഷാദ്, ഫൗണ്ടര്‍ മുനീബ് പാഴുര്‍, ഫാമിലി ലീഡ് മൊഹിയുദ്ധീന്‍ സഹീര്‍, എജൂഫന്‍ അഡ്വൈസര്‍ അബ്ബാസ് വി കെ, ചില്‍ഡ്രന്‍സ് ലീഡ് റംഷി, ഐ ടി ലീഡ് ഷമീം മുക്കം, സ്‌പോര്‍ട്‌സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്മിന്‍ ലീഡ് റാഫി കൊയിലാണ്ടി സ്വാഗതവും ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു. മീഡിയ ലീഡ് നിബിന്‍ലാല്‍ അവതരകനായിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.