Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

നയനാര്‍ പ്രവാസികളെ ചേര്‍ത്തുനിര്‍ത്തിയ നേതാവ്: നവോദയ

റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രിയായായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം. ക്ഷേമപെന്‍ഷന്‍, സാക്ഷരതാ മിഷന്‍, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രിയങ്കരനായിമാറിയ നേതാവായിരുന്ന ഇകെ നയനാര്‍.

അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. ഷൈജു ചെമ്പൂര് അനുസ്മരണപ്രഭാഷണം നടത്തി.

റിയാദ് ഷിഫായില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, റസ്സല്‍, നാസ്സര്‍ പൂവാര്‍, മിഥുന്‍, അനി മുഹമ്മദ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മിഥുന്‍ വാലപ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. ഷിഫ യൂണിറ്റ് സംഘടനാ ജനറല്‍ ബോഡി യോഗവും നടന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top