ദമ്മാം: പത്തനംതിട്ട ഉള്ളനാട് പുളനാട് മുളനില്‍കുന്നത്തില്‍ പി.എം സാജന്‍ (57) ദമാമില്‍ ഹ്യദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 32 വര്‍ഷം ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സോന, ഇഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അനു എന്നിവര്‍ മക്കളാണ്. ബാബു, ജോയ്, സാമുവേല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ദമാമിലുള്ള റോബിന്‍ ബാബു, റോസ്ബിന്‍ ബാബു എന്നിവര്‍ സഹോദരപുത്രന്മാരാണ്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേത്യത്വത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.