മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നു ഈ വര്‍ഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ നിന്ന് ഇന്നലെ രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പുറപ്പെട്ട സംഘം പുലര്‍ച്ചയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 166 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലര്‍ച്ചെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലെത്തിയ ഹാജിമാരെ നാല് ബസ്സു കളില്‍ മക്കയിലെത്തിച്ചു. മക്കയിലെ അസീസിയയിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം.
തീര്‍ഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ്ജ് വളണ്ടിയര്‍മാര്‍ പഴങ്ങള്‍ അടങ്ങിയ ക്വിറ്റ് സമ്മാനിച്ചു. സ്വാഗത ഗാനം ആലപിച്ചു കൈ നിറയെ സമ്മാനങ്ങളും നല്‍കിയുമായണ് കെ എം സി സി വളണ്ടിയര്‍മാര്‍ ഹാജിമാരെ വരവേറ്റത്. ഇന്ത്യന്‍ ഹജ്ജ്മി ഉദ്യോഗസ്ഥരും സ്വീകരിക്കാനെത്തിയിരുന്നു.
മക്ക അസീസിയിലെ 182-ാം നമ്പര്‍ കെട്ടിടത്തിലാണ് 166 തീര്‍ഥാടകര്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുളളത്. യാത്ര കഴിഞ്ഞെത്തിയ തീര്‍ഥാടകര്‍ക്ക് പ്രഭാത ഭക്ഷണം കെഎംസിസി വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. വിശ്രമത്തിന് ശേഷം നാട്ടില്‍ നിന്നെത്തിയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കൊപ്പം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ പ്രത്യേക ബസ്സില്‍ തീര്‍ഥാടകരെ കെഎംസിസി വളണ്ടിയര്‍മാര്‍ ഉംറ കര്‍മത്തിനായി കൊണ്ടുപോയി. ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തീര്‍ഥാടകര്‍ അസീസിയ്യയിലെ താമസ സ്ഥലങ്ങളില്‍ മടങ്ങിയെത്തും. അസീസിയ്യയില്‍ നിന്ന് ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് സജ്ജമാക്കിയിട്ടുണ്ട്.
സ്വീകരണത്തിന് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടുര്‍, കെഎംസിസി ഉപാദ്യക്ഷന്‍ സുലൈമാന്‍ മാളിയേക്കല്‍, മുസ്തഫ മുഞ്ഞകുളം, മുസ്തഫ മലയില്‍, നാസര്‍ കിന്‍സാറ, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഇസ്സുദിന്‍ആലുങ്ങല്‍, സിദ്ദീഖ് കൂട്ടിലങ്ങാടി, വനിതാ വളന്റിയര്‍ ഷമീനാ ടീച്ചര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.