Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

ഹാജിമാര്‍ക്ക് കേളിയുടെ കരുതല്‍; 1500 യൂനിറ്റ് രക്തം ദാനം ചെയ്യും

റിയാദ്: ഹജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കു കേളി കലാ സാംസ്‌കാരിക വേദിയുടെ കരുതല്‍. ഇതിനായി ‘ജീവസ്പന്ദനം-2024’ എന്ന പേരില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് 24ന് രാവിലെ 8 മുതല്‍ 5 വരെ മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ജീവസ്പന്ദനം പരിപാടിയുടെ ഏഴാമത് ക്യാമ്പിന് വേദി ഒരുക്കുക. സൗദി ആരോഗ്യ മന്ത്രാലയം, കിംഗ് സല്‍മാന്‍ മിലിറ്ററി ആശുപത്രി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യമുളള രണ്ട് ബസുകളിലായി ഒരേ സമയം 12 പേരില്‍ നിന്നു രക്തം സ്വീകരിക്കാന്‍ കഴിയും. മിലിറ്ററി ആശുപത്രി 22 പേരുടെ രക്തം സ്വീകരിക്കാനുളള സൗകര്യങ്ങളും ഒരുക്കും. കഴിഞ്ഞ വര്‍ഷം 1007 യൂനിറ്റ് രക്തം ദാനം ചെയ്യാന്‍ കേളിക്കു കഴിഞ്ഞു. പ്രവാസി സംഘടന 8 മണിക്കൂറിനിടെ ഇത്രയും രക്തം ദാനം നല്‍കുന്നത് സൗദി അറേബ്യയിലെ ചരിത്ര നേട്ടമാണ്. ഈ വര്‍ഷം 1500റിലധികം യൂനിറ്റ് രക്തം ശേഖരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറഞ്ഞു.

ഹജ് തീര്‍ത്ഥാടകര്‍ക്കു പുറമെ ജീവകാരുണ്യ കമ്മറ്റിയുടെ കീഴില്‍ രക്തദാനത്തിന് കേളിയ്ക്കു 12 ഏരിയാ കമ്മറ്റികളുടെ കീഴില്‍ സംവിധാനം ഉണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചു അടിയന്തിര ഘട്ടങ്ങളിലും അല്ലാതെയും ശരാശരി 250 യൂണിറ്റ് രക്തദാനം നിര്‍വഹിക്കുന്നുണ്ട്.

ക്യാമ്പിന്റെ വിജയത്തിനായി മധു പട്ടാമ്പി (ചെയര്‍മാന്‍), അനില്‍ അറക്കല്‍ (വൈസ് ചെയര്‍മാന്‍), നസീര്‍ മുള്ളുര്‍ക്കര (കണ്‍വീനര്‍), നാസര്‍ പൊന്നാനി (ജോ കണ്‍വീനര്‍) എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഈ വര്‍ഷം രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന്ന് ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഇതുവരെ 850തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. കേളി, കുടുംബ വേദി പ്രവര്‍ത്തകര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും രക്തദാനത്തില്‍ പങ്കാളികളാളും. രക്തദാനം നിര്‍വഹിക്കാന്‍ താത്പര്യമുളളവര്‍ 053 624 0020, 0540010163 എന്നീ നമ്പരില്‍ ബന്ധപ്പെടണടമന്ന് സംഘാടകര്‍ അറിയിച്ചു. എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേനത്തില്‍ കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, സംഘാടക സമിതി ചെയര്‍മാന്‍ മധു പട്ടാമ്പി, കണ്‍വീനര്‍ നസീര്‍ മുള്ളുര്‍ക്കര എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top