Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

നെസ്‌റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്‍-1 ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: ബത്ഹ, ഗുറാബി, കേരള മാര്‍ക്കറ്റ് ഏരിയയിലെ മലയാളി കൂട്ടായ്മ ഫൗണ്ടേഷന്‍ ഓഫ് റിയാദ് മാര്‍ക്കറ്റ് അഡ്‌വെന്റര്‍സ് (ഫോര്‍മ) പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഫിക്‌സ്ചര്‍ പ്രകാശനം നെസ്‌റ്റോ ബത്ഹ വില്ലാജിയോ ബ്രാഞ്ച് മാനേജര്‍ ഷിജു റഹിം നിര്‍വഹിച്ചു. പരിപാടിയില്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ ഇക്ബാല്‍ പൂക്കാട് അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ സിദ്ദീഖ് എടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു.

ബത്ഹയിലെ ഗുറാബി, കേരള മാര്‍ക്കറ്റ്, ഫറസ്ദഖ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും താമസക്കാരുമായ എട്ട് ടീമുകള്‍ മത്സരിക്കും. രണ്ടു ഗ്രൂപ്പുകളാക്കി ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. എഫ്‌സി സോണ്‍കോം, എഫ്‌സി മാല്‍ബ്രിസ്, എഫ്‌സി കെല്‍കോ, എഫ്‌സി റിയാദ്, എഫ്‌സി എലെക്ട്രോണ്‍, എഫ്‌സി ഗുറാബി, എഫ്‌സി മന്തൂബ്, എഫ്‌സി റഹാല്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഡിസംബര്‍ 12, 19 തീയ്യതികളിലായി ഹറാജിനു സമീപം അസിസ്റ്റ് ഫുട്‌ബോള്‍ അക്കാദമിയിലാണ് മത്സരം അരങ്ങേറുന്നത്.

വിന്നേഴ്‌സിന് അല്‍ നജ്ദ് ടെലികോം സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും റണ്ണേഴ്‌സിന് സോണ്‍കോം സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും സമ്മാനിക്കും.ട്രഷറര്‍ നിസാര്‍ അരീക്കോട്, വൈസ് ചെയര്‍മാന്‍മാരായ ഷജീര്‍ കെപി, ശാക്കിര്‍ സോണ്‍കോം, ജോയിന്റ് കണ്‍വീനര്‍ മാരായ നൗഷാദ് പികെ, സുധീഷ് മാല്‍ബ്രീസ്, ചീഫ് കോഡിനേറ്റര്‍ ഫൈസല്‍ പാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top