Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

റിയാദ് കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന്

റിയാദ്: കാല്‍പന്ത്കളിയിലെ കോഴിക്കോടന്‍ ആവേശത്തിനൊരുങ്ങി റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ്. ഡിസംബര്‍ 12, 20 തീയതികളില്‍ റിയാദ് അല്‍ വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ മണ്ഡലം തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ സൗദിയിലെ പ്രഗല്‍ഭരായ കളിക്കാര്‍ ബൂട്ടണിയും.

ഡിസംബര്‍ 12ന് രാത്രി 9ന് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്ഘാടന ദിവസത്തെ മുഖ്യ ആകര്‍ഷണമായിരിക്കും. ബേപ്പൂര്‍ സോക്കര്‍, കുന്ദമംഗലം യൂത്ത് എഫ്.സി, ഗ്രീന്‍ ആര്‍മി തിരുവമ്പാടി, ബ്ലൂ സീ എഫ് സി കൊയിലാണ്ടി (എ), ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളി, ഫാല്‍ക്കണ്‍ ബാലുശ്ശേരി, ഗ്രീന്‍ സുലൈമാനി സോക്കര്‍ കുന്ദമംഗലം, വടകര കടത്തനാട് വാരിയേഴ്‌സ്, കുന്ദമംഗലം ഗ്രീന്‍ സുലൈമാനി സോക്കര്‍, ബ്ലൂ സി എഫ്.സി കൊയിലാണ്ടി (ബി), ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി എന്നീ ടീമുകള്‍ വിവിധ മണ്ഡലങ്ങള്‍ക്ക് കളിക്കളത്തിലിറങ്ങും.

ഉദ്ഘാടന ദിനം ആദ്യ മത്സരം ബേപ്പൂര്‍ സോക്കറും വടകര കടത്തനാട് വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദമാച്ച്, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ് സ്‌കോറര്‍, ബെസ്റ്റ് ഗോള്‍കീപ്പര്‍ നേടുന്ന കളിക്കാര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.

ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് ഇതേ സ്‌റ്റേഡിയത്തില്‍ നടക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരും ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരും, കെ.എം.സി.സി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം വനിതാ കെഎംസിസി നേതാക്കളും സമാപന പരിപാടിയില്‍ സംബന്ധിക്കും. സമാപന ദിവസം ഷൂട്ടൗട്ട് മത്സരവും, കുട്ടികള്‍ക്ക് വിവിധ പരിപാടികളും അരങ്ങേറുമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top