Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

‘കേളി ദിനം-2025’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 24-ാം വാര്‍ഷികാഘോഷം ‘കേളി ദിനം-2025’ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്ഹയിലെ ഹോട്ടല്‍ ഡി പാലസില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായ്, ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി, സുനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേന്നന്നു.

24 വര്‍ഷമായി റിയാദിന്റെ പൊതു മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന കേളി കലാസാംസ്‌കാരിക വേദി പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും, പരിഹാരങ്ങള്‍ കണ്ടെത്തിയും, പ്രവാസികള്‍ക്കു കൈത്താങ്ങായി പ്രവര്‍ത്തിച്ചു വരുന്നു. മാത്രമല്ല, പിറന്ന നാടിനെയും പ്രയാസമനുഭവിക്കുന്ന വിവിധ ഘട്ടങ്ങളില്‍ കേളി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. വര്‍ഷം തോറും ആയിരകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് സൗദി അറേബ്യയുടെ മണ്ണില്‍ നടത്തുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രം.

കുടുംബത്തിനും ഒപ്പം നാടിന്റെ പുരോഗതിക്കുമായി പ്രവാസം സ്വീകരിച്ചവരുടെ മൂടിവെക്കപ്പെട്ട സര്‍ഗവാസനകള്‍ക്ക് ചിറക് വിരിക്കാനായി അവസരം ഒരുക്കുകയാണ് കേളിദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരി മൂന്ന് വെള്ളി രാവിലെ 9 മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 8 വരെ നീണ്ടുനില്‍ക്കും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന അന്‍പതിലധികം വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദിന്റെ നനാതുറകളിലുള്ള വിശിഷ്ഠ വ്യതികള്‍ പങ്കെടുക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ റഫീക് ചാലിയം സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top