റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതി പ്രകാരം അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ കൈമാറി. സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അസൂഖ ബാധിച്ചു ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തിര ചികിത്സാ സഹായം ഒരു ലക്ഷം രൂപ മലപ്പുറം ജില്ല റിയാദ് ഒഐസിസി പ്രിസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സുരക്ഷാ കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ചടങ്ങില്‍ ഭാരവാഹികളായ സലീം കളക്കര, അമീര്‍ പട്ടണത്ത്, സുരേഷ് ശങ്കര്‍, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, സൈഫുന്നീസ സിദ്ധീഖ്, സൈനുദ്ധീന്‍, ഉണ്ണി വാഴയൂര്‍, പ്രഭാകരന്‍, അന്‍സാര്‍ നൈതല്ലൂര്‍, ഇസ്മായില്‍, അസ്ലം കളക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.