പൊന്നാനി: ശബരിമല തീര്‍ത്ഥടകര്‍ക്ക് പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും എംപി ഗംഗാധരന്‍ ഫൗണ്ടേഷനും ഒരുക്കിയ വിശ്രമ കേന്ദ്രത്തിലെ അന്നദാനത്തില്‍ ഒഐസിസി റിയാദ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി. വിശ്രമ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ ഒഐസിസി നിയോജകമണ്ഡലം പ്രസിഡന്റ് ഷംസു കളക്കര ഭക്ഷണകിറ്റ് കൈമാറി.
മിനി പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനും അന്നദാനത്തിനും സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് ഉറൂബ് നഗറില്‍ ദേശിയപാതയോടു ചേര്‍ന്ന് പുന്നക്കല്‍ ക്ഷേത്രത്തിനു സമീപം ഇടത്താവളമൊരുക്കിയത്. രാവിലെ 9 മുതല്‍ വൈകുനേരം 5 വരെ അന്നദാനം വിതരണം ചെയ്യും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്രദവും ആശ്വാസകരവുമായപദ്ധതി അയ്യപ്പ ഭക്തരുടെയും പൊതു സമൂഹത്തിന്റെയും പ്രശംസ നേടിയിട്ടുണ്ട്. ചടങ്ങില്‍ കെപിസിസി സെക്രട്ടറി കെപി നൗഷാദലി, മുന്‍ എംപി സി. ഹരിദാസ്, കോണ്‍ഗ്രസ് നേതാക്കളായ ടികെ അഷ്‌റഫ്, പുന്നക്കല്‍ സുരേഷ്, അഡ്വ. എന്‍എ ജോസഫ്, ഒഐസിസി നേതാക്കളായ അലി ചെറുവത്തൂര്‍, സയീദ് വി പി, നൗഷാദ് ഒടി, റഫീഖ്, ഹഫ്‌സത്, റസീന എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.