റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. നേരത്തെ വധശിക്ഷ റദ്ദാക്കിയ കോടതി മോചനം സംബന്ധിച്ച കേസ് നാലാം തവണയാണ് മാറ്റിവെക്കുന്നത്. സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് കോടതി നടപടി ഇന്നു ഉണ്ടായില്ല. ഇതാണ് കേസ് മാറ്റിവെക്കാന്‍ കാരണമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.