റിയാദ്: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കൊരുങ്ങി സൗദി ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ്. ആഘോഷങ്ങളുടെ ഭാഗമായി വനിതികള്‍ക്കായി കേക് അലങ്കാരമ മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 20 വെളളി വൈകീട്ട് 7.00ന് റിയാദ് മന്‍സൂറയിലെ അല്‍ ഈമാന്‍ മെട്രോ സ്‌റ്റേഷന് സമീപം അല്‍ ഹംറ പ്ലാസയിലെ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം.
ഒരു ടീമില്‍ രണ്ട് വനിതകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. കേകിന് പുറമെ ആവശ്യമായ അലങ്കാര വസ്തുക്കളും ഉപകരണങ്ങളും സംഘാടകര്‍ വിതരണം ചെയ്യും. ഒരു ടീമിന് 20 മിനിട്ട് ദൈര്‍ഘ്യമാണ് കേക് അലങ്കരിക്കാന്‍ അനുവദിക്കുക. 15 വയസ്സിന് മുകളിലുളള വനിതകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 0562455097, 0594299820 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.
അതേസമയം, ഗുണമേന്മയും ഏറ്റവും മികച്ച രുചി വൈവിധ്യങ്ങളുമുളള കേക്കുകളുടെ പ്രീ ബുക്കിംഗും ഗ്രാന്റ് ഹൈപ്പറില്‍ ആരംഭിച്ചു. 500 ഗ്രാം മുതല്‍ 10 കിലോ ഗ്രാം വരെയുളള കേക്കുകള്‍ ലഭ്യമാണ്. പ്ലം കേക്, ബട്ടര്‍ കേക് എന്നിവയ്ക്കു പുറമെ വാനില, സ്‌ട്രോബറി, വൈറ്റ് ഫോറസ്റ്റ്, ബഌക് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ്, പിസ്താഷിയോ, വാന്‍ചോ തുടങ്ങിയ രുചികളിലും കേക്കുകള്‍ ലഭ്യമാണ്. ബുക്കിംസിന് 0562455097, 0578609688 നമ്പരുകളില്‍ ബന്ധപ്പെടണമെന്നും ഗ്രാന്റ് ഹൈപ്പര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.