Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രാക്കുകള്‍ സജ്ജം; ഡിസം. 15ന് സര്‍വ്വീസ് ആരംഭിക്കും

റിയാദ്: റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രെയിനുകള്‍ ഡിസംബര്‍ 15 ഞായര്‍ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കിംഗ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീന്‍ ട്രാക്ക് എന്നിവയിലാണ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുക.

ഇതോടെ റിയാദ് മെട്രോയിലെ നാല് ട്രാക്കുകള്‍ സജീവമാകും. ആറു ട്രാക്കുകളുളള റിയാദ് മെട്രോയില്‍ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍ ട്രാക്കുകള്‍ ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്കില്‍ ജനുവരി അഞ്ച് മുതല്‍ സര്‍വിസ് ആരംഭിക്കും. ബ്ലൂ ട്രാക്കില്‍ അസീസിയ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്‌റ്റേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. നാല് പ്രധാന സ്‌റ്റേഷനുകള്‍ ഉള്‍പ്പടെ 85 ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top