റിയാദ്: ലോകകപ്പ് ആതിഥേയത്വത്തിനുള്ള ലേല ചരിത്രത്തില്‍ അഞ്ഞൂറില്‍ 419 എന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സൗദി അറേബ്യ ലോക ഫുട്‌ബോറ്റ മേളയ്ക്ക് 2034ല്‍ ആതിഥ്യം അരുളും. ഫിഫ ഇതു പ്രഖ്യാപിച്ചതോടെ രാജ്യം ആഘോഷത്തിലാണ്. ഫിഫ അസാധാരണ ജനറല്‍ അസംബ്ലിയില്‍ പ്രസിഡന്റ് ഗിയാനി ഇന്‍ഫെന്റിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുമ്പോള്‍ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റന്‍ സ്‌ക്രീനുകളിളും രാജ്യത്തെ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന ജനങ്ങളും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.
25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്കുളളത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോര്‍ഡ് പോയിന്റുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിെന്റ ശ്രദ്ധാകേന്ദ്രമാവും. അടുത്ത 10 വര്‍ഷം ദൗത്യം പൂര്‍ത്തീകരിക്കുന്നതിനുള്ള കഠിന ശ്രമത്തിലാകും രാജ്യം. പ്രഖ്യാപനം വന്നതോടെ രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിനാണ് തുടക്കമായത്.
ആഘോഷങ്ങളുടെ ഭാഗമായി ഡ്രോണ്‍ ഷോയും കരിമരുന്ന് പ്രയോഗവും തുടരുകയാണ്. റിയാദില്‍ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ആകാശത്ത് ഡ്രോണ്‍ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അല്‍ ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍, അല്‍ രാജ്ഹി ടവര്‍, മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ടവര്‍, ബഗ്ലഫ് കിങ് ഫഹദ് സ്‌റ്റേഡിയം, മൂണ്‍ ടവര്‍, മഹദ് അക്കാദമി എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം മാനത്ത് വര്‍ണവിസ്മയം ഒരുക്കി.
ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതല്‍ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസന്‍ വാലി, റോഷന്‍ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും അരങ്ങേറുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്‌റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ എയര്‍ ഷോയും അരങ്ങേറും.
ഫിഫയുടെ 25-ാമത് ലോകകപ്പാണ് 2034ല്‍ സൗദിയില്‍ അരങ്ങേറുക. ആറ് വന്‍കരകളില്‍നിന്ന് 48 ടീമുകള്‍ പങ്കെടുക്കും. സൗദിയില്‍ അഞ്ച് നഗരങ്ങളിലെ 15 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടനവും സമാപന പരിപാടികളും മത്സരങ്ങളും അരങ്ങേറുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.