
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രാന്റ് ഷോപിംഗ് ഫെസ്റ്റിവല്‍ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രമോഷന്‍. ഏപ്രില്‍ 20 മുതല്‍ 26 വരെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ഏറ്റവും മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരവും ഗ്രാന്റ് ഷോപിംഗ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്.
ഹാഫ് പ്രൈസ്, ഡിജി ഫെസ്റ്റ്, ചോക്കളേറ്റ് ഫെസ്റ്റ്, ഈദ് റൈഡേഴ്‌സ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് പ്രധാനമായും ഷോപിംഗ് ഫെസ്റ്റിവല്‍. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് ഉത്പ്പന്നങ്ങളുടെ ഏറ്റവും പുതിയ ശ്രേണിയിലുളള ഫാഷന്‍ തുണിത്തരങ്ങള്‍ പകുതി വിലയില്‍ നേടാനുളള അവസരമാണ് ഹാഫ് പ്രൈസ് പ്രമോഷന്റെ പ്രത്യേകത. കാഷ്വല്‍ ഷൂ, സ്‌പോര്‍ട്‌സ് ഷൂ, ലേഡീസ് വാലറ്റ്, ബ്രാന്റഡ് ബാഗുകള്‍, വാചുകള്‍, ലേഡീസ് ബാഗുകള്‍, ട്രോളി ബാഗുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങളും ഹാഫ് പ്രൈസ് പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചേക്‌ലേറ്റ് ഫെസ്റ്റില്‍ അന്താരാഷ്ട്ര ബ്രാന്റുകളുടെ കുക്കീസ്, ബിസ്‌കറ്റ്‌സ്, കേക് ചോക്‌ളേറ്റ്, ഫഡ്ജ്, കാന്‍ഡി, മില്‍ക് ബാര്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡിജി ഫെസ്റ്റില്‍ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍ ആക്‌സസറീസ്, ടെലിവിഷന്‍, ഐടി ഉത്പ്പന്നങ്ങള്‍ എന്നിവയുടെ ഏറ്റവും പുതിയ ശേഖരവും വിത്പ്പനക്ക് എത്തിച്ചിട്ടുണ്ട്.

മെയ് 7 വരെ തുടരുന്ന ഈദ് റൈഡേഴ്‌സ് പ്രൊമോഷനില്‍ കുട്ടികള്‍ക്കുളള ഇരുചക്ര-മുചക്ര സൈക്കിളുകള്‍, റീചാര്‍ജബിള്‍ കാര്‍, ബൈക്, സ്‌കൂട്ടര്‍ എന്നിവ ഉള്‍പ്പെടെ വിവിധ കളിപ്പാട്ടങ്ങളാണ് ഒരുക്കിയിട്ടുളളത്. റിയാദ് ബത്ഹ, അസീസിയ, മലാസ്, ബുറൈദ, അല്‍ ഖര്‍ജ് ശാഖകളില്‍ പ്രമോഷന്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






