റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ സൈഫ് കൂട്ടുങ്ങല്‍ ആമുഖ പ്രഭാഷണവും സുരേഷ് ബാബു ഈരിക്കല്‍ റമദാന്‍ സന്ദേശവും പങ്കു വെച്ചു. മാനവികതയെ തല്ലിക്കെടുത്തുന്ന കെട്ട കാലമാണിത്.
എന്നാല്‍ മനുഷ്യ സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ‘കൃപ ‘ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകളുടെ ഇഫ്താര്‍ സംഗമം മനുഷ്യ ഹൃദയങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. വിവേചനം ഇല്ലാതാക്കാന്‍ ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുലൈ അല്‍സൈഫ് പാലസില്‍ നടന്ന ചടങ്ങില്‍ കാന്‍സര്‍ ചികിത്സ സഹായ നിധി ഷൈജു നമ്പലശേരില്‍ ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന് കൈമാറി. ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം ചെയ്ത സോഹ ഷാജി, ദമാമിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എബി ഷാഹുല്‍ ഹമീദ് , കൊവിഡ്-ആതുര സേവന രംഗത്തെ
നിസ്വാര്‍ത്ഥ സേവനത്തിന് ആസിഫ അലി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുജീബ് കായംകുളം, ഷബീര്‍ വരിക്കപള്ളി, ഡോ. അസീന ഫുവാദ് എന്നിവര്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. കലാസാംസ്‌കാരിക മേഖലയില്‍ സജീവമായ കുരുന്നുകള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
മുജീബ് കായംകുളം, എബി ഷാഹുല്‍ഹമീദ്, ഉമ്മര്‍ മുക്കം, രാജേഷ്, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷിബു ഉസ്മാന്‍, ഷബീര്‍ വരിക്കാപ്പള്ളി, കെ ജെ റഷീദ്, സലിം തുണ്ടത്തില്‍, സൈഫ് കായംകുളം, ഷെരീഫ് പെരിങ്ങാല, സമീര്‍ റോയ്‌ബെക് നേതൃത്വം നല്‍കി . സഹല സമീറിന്റെ ഖിറാഅത്തോട് തുടങ്ങിയ പരിപാടിയില്‍ ഇസഹാക്ക് ലവ് ഷോര്‍ സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.