Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ഇറാന്‍ ആക്രമണങ്ങളെ അപലപിച്ച് നരേന്ദ്ര മോദി

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങളും പ്രാദേശിക സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷങ്ങള്‍ ആഗോള തലത്തിലും പ്രാദേശിക രംഗത്തും സുരക്ഷയെ ബാധിക്കും.

അന്താരാഷ്ട്ര സമുദ്ര സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഉണ്ടാക്കുന്ന ഭീഷണികളും ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന തരത്തില്‍ ഇറാന്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
ഇന്ത്യ-സഊദി നയതന്ത്ര ബന്ധത്തിന്റെ തുടര്‍ച്ചയാണ് ഇരുനേതാക്കളുടെയും സംഭാഷണം വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ഊര്‍ജ്ജ സുരക്ഷയെയും സാമ്പത്തിക താത്പര്യങ്ങളെയും നേരിട്ട് ബാധിക്കുന്ന സാഹചര്യത്തില്‍ സഊദി ഭരണാധികാരികളുമായുളള ചര്‍ച്ച നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെങ്കടല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. തടസ്സമില്ലാത്ത വ്യാപാരം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമാണ്. സൈനിക സംഘര്‍ഷങ്ങള്‍ കപ്പല്‍ ഗതാഗതത്തെ അപകടത്തിലാക്കുന്നത് ഇരു രാജ്യങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്.

സഊദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചത് ശ്രദ്ധേയമാണ്. സഊദിയുടെ സുരക്ഷയില്‍ ഇന്ത്യക്കുള്ള താല്പര്യവും, മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആഗ്രഹവും ഇത് വ്യക്തമാക്കുന്നുണ്ട്. സമാധാനം നിലനിര്‍ത്തുന്നതില്‍ സഊദിയുടെ പങ്കിനെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഇന്ത്യന്‍ പ്രവാസികള്‍ ധാരാളം ഉള്ളതുകൊണ്ടതന്നെ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top