Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

‘ടീം യുഡിഎഫ്’ ആഘോഷവുമായി ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്

ദമ്മാം: കേരളത്തില്‍ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അറുതി വരുത്തി യുഡിഎഫ് കൈവരിച്ച ഉജ്ജ്വല വിജയം ദമ്മാമില്‍ ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ആഘോഷിച്ചു. ‘ടീം യുഡിഎഫ് @102’ എന്ന പേരില്‍ സംഘടിപ്പിച്ച വിജയാഘോഷം ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് തഴവ അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം അഹമ്മദ് പുളിക്കല്‍ മുഖ്യാതിഥിയായിരുന്നു.

പിണറായി സര്‍ക്കാരിന്റെ ദാര്‍ഷ്ട്യത്തിനും അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ ശക്തമായ തിരിച്ചടിയാണ് ഫലമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും പിഎസ്‌സി നിയമനങ്ങളിലെ സ്വജനപക്ഷപാതവും പോലീസിന്റെ ഗുണ്ടായിസവും ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റി. മാസപ്പടി വിവാദവും സ്വര്‍ണ്ണക്കടത്തും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ അഞ്ചിന ഗ്യാരണ്ടികളും യുഡിഎഫിന്റെ ക്രിയാത്മക പ്രതിപക്ഷ ശൈലിയും വിജയത്തിന് അടിത്തറ പാകി. അതേസമയം, സിപിഎം കോട്ടകളില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ആശങ്കാജനകമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മൂവര്‍ണ്ണ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു. ജോണ്‍ കോശി, റഫീഖ് കൂട്ടിലങ്ങാടി, സി.ടി ശശി ആലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷിഹാബ് കായംകുളം സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. ഷംസ് കൊല്ലം, സക്കീര്‍ പറമ്പില്‍, ഡോ. സിന്ധു ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top