Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

തൃശ്ശൂര്‍ മുന്നേറ്റം: റിയാദില്‍ മധുരവുമായി തൃശ്ശൂര്‍-പാലക്കാട് ഒഐസിസി

റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ആവേശം പ്രവാസലോകത്തും അലയടിക്കുന്നു. ഒഐസിസി തൃശ്ശൂര്‍, പാലക്കാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബത്ഹയില്‍ വിജയാഘോഷം സംഘടിപ്പിച്ചു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കിട്ടു.

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണത്തെ ഒരു സീറ്റില്‍ നിന്നു നാല് സീറ്റുകളിലേക്ക് മുന്നേറാന്‍ സാധിച്ചത് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്നു. ഭരണത്തുടര്‍ച്ചയുടെ ആവേശം ജനവിരുദ്ധ ഭരണത്തിനുള്ള മറുപടിയാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജനകീയമായ പ്രവര്‍ത്തനങ്ങളുമായി പുതിയ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഒഐസിസി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട് പ്രത്യാശ പ്രകടിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് ശങ്കര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ മണ്ണാര്‍ക്കാട്, രക്ഷാധികാരി രാജു തൃശ്ശൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സേഫ് റഹ്മാന്‍, ബാബു കൊടുങ്ങല്ലൂര്‍, ഹക്കീം പട്ടാമ്പി, അന്‍സാര്‍ തൃത്താല, സൈനുദ്ധീന്‍ വല്ലപ്പുഴ, ഷംസീര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂര്‍ ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top