റിയാദ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഒഐസിസി പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം സൗദിയയിലെത്തിയ ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ സലിം എന്നിവരയാണ് സ്വീകരിച്ചത്. ഒഐസിസിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒഐസിസി പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനാണ് സന്ദര്‍ശനം.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുലര്‍ച്ച എത്തിയ ഇരുവരേയും ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, ഫൈസല്‍ ബഹസ്സന്‍, സലിം കളക്കര, നൗഫല്‍ പാലക്കാടന്‍, നവാസ് വെള്ളിമാട്കുന്ന്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, ഷാജി സോണ, റഹ്മാന്‍ കൊല്ലം, സൈഫ് കായംങ്കുളം, കെ കെ തോമസ്, സാബിര്‍ കോട്ടയം എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.