റിയാദ്: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പരിശീലനം നല്‍കുന്ന ഹോളി ഖുര്‍ആന്‍ മെമ്മറൈസിംഗ് സ്‌കൂളിന് മികച്ച നേട്ടം. ഈ വര്‍ഷം സാരാംശം ഉള്‍പ്പെടെ 55 വിദ്യാര്‍ഥികള്‍ ഖുര്‍ആനിന്റെ 30 അധ്യായങ്ങളും മനഃപാഠമാക്കി. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ സൗദി ജംഇയ്യത്തുല്‍ മഖ്‌നൂന്‍ അംഗീകാരത്തോടെയാണ് മെമ്മറൈസിംഗ് സ്‌കൂളിന്റെ നേട്ടം കൈവരിച്ചത്.
മലയാളികള്‍ക്കു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 8 മുതല്‍ 14 വയസ്സു വരെയുള്ളവരാണ് രണ്ടു വര്‍ഷ പഠന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പരമാവധി പഠന കാലം രണ്ടു വര്‍ഷമാണെങ്കിലും 8 മുതല്‍ വിവിധ കാലയളവില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരുമുണ്ട്. 100 ഹദീസുകളും പഠനത്തിന്റെ ഭാഗമാണ്. ഖുര്‍ആന്‍ മനപ്പാഠമാക്കിയ അധ്യാപകരുടെ നേതൃത്വത്തിലാം് ഹോളി ഖുര്‍ആന്‍ മെമ്മറൈസിംഗ് സ്‌കൂള്‍ പാഠ്യ പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായി മനപാഠമാക്കുന്ന കുട്ടികള്‍ക്ക് സൗദി മത കാര്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിക്കും.
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനു നടപ്പിലാക്കുന്ന പഠന പ്രക്രിയയില്‍ കുട്ടികളോടൊപ്പം ഉമ്മമാരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. അതുവഴി രക്ഷിതാക്കള്‍ക്കു വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും അറിയാനും അവസരം ഒരുക്കുന്നു. ബത്ഹ റിയാദ് സലഫി മദ്‌റസ, റൗദ തഹ്ഫിളുല്‍ ഖുര്‍ആന്‍ അക്കാദമി എന്നിവിടങ്ങളിലാണ് ക്ലാസുകള്‍. ഈ വര്‍ഷം ഖുര്‍ആന്‍ മനപ്പാഠമാക്കിയ കുട്ടികള്‍ക്കുള്ള കോണ്‍വെക്കേഷന്‍ 2025 ഫെബ്രുവരി 21ന് റിയാദില്‍ നടക്കും. സൗദിയിലെയും കേരളത്തിലെയും പ്രമുഖര്‍ പങ്കെടുക്കും. പുതിയ കോഴ്‌സിലേയ്ക്കു പ്രവേശനം ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 0507462528, 0562508011 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അബ്ദുല്‍ ഖയ്യും ബുസ്താനി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.