റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ഡേവിഡ് ലുക്ക് (ചെയര്‍മാന്‍), ബാസ്റ്റിന്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ജോജി തോമസ് (പ്രസിഡന്റ്), മുഹമ്മദ് നൗഫലല്‍ (ജനറല്‍ സെക്രട്ടറി), രാജേന്ദ്രന്‍ (ട്രഷറര്‍), ജിന്‍ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ് പി ഹമീദ്, നിഷാദ് ഷെരിഫ് (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ കണ്‍വീനര്‍മാരായി ബോണി ജോയി (ചാരിറ്റി), അഷ്‌റഫ് സി കെ (ചാരിറ്റി ജോ. കണ്‍വീനര്‍), ജയന്‍ കുമാരനല്ലൂര്‍ (പ്രോഗ്രാം), റസല്‍ മഠത്തിപ്പറമ്പില്‍ (മീഡിയ), ബ്ദുല്‍ സലാം പുത്തന്‍പുരയില്‍ (ഓഡിറ്റര്‍), ഡെന്നി കൈപ്പനാനി, ഡോ. കെആര്‍ ജയചന്ദ്രന്‍, ബഷീര്‍ സാപ്റ്റ്‌കോ, ടോം സി മാത്യു, ഷാജി മഠത്തില്‍, ജെയിംസ് ഓവേലില്‍ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ഡോ. ജയചന്ദ്രന്‍ നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ജോര്‍ജ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ് നൗഫല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.