റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതുപൊന്നാനി ഷമീര്‍ മുഹമ്മദ് (35) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് കിംഗ് അബ്ദുല്‍ മസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു, അടിയന്തിര ശസ്ത്രക്രിയക്കായി മലാസ് കിംഗ് ഫഹദ് ആശുപത്രിയിലേയ്ക്കു മാറ്റി. ശസ്ത്രക്രിയക്കു ശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം.
ഭാര്യ മുഹ്‌സിന. മഹിര്‍, മെഹറ, മലീഹ എന്നിവര്‍ മക്കളാണ്. സഹോദരങ്ങളായ സുഹൈല്‍, സനഹുല്ലാഹ്, സുഫിയാന്‍ എന്നിവര്‍ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥി സാഹില്‍, സാറ, സല്‍മ, സാലിമ, സല്‍വ, സിദ്ര എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. സഹായങ്ങളുമായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.