Sauditimesonline

4 MEHANDI
മൈലാഞ്ചി മൊഞ്ചില്‍ പൊന്‍നാണയം; റിയാദില്‍ 'മിഅ' മെഹന്ദി ഫെസ്റ്റ്

നാട്ടിലെ വിജയത്തിളക്കം റിയാദിലും; യുഡിഎഫ് വിജയം ആഘോഷമാക്കി ഒഐസിസി

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. എക്‌സിറ്റ് 18ലെ മര്‍വ്വ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രാഷ്ട്രീയ ആവേശവും കലാപ്രകടനങ്ങളും കോര്‍ത്തിണക്കിയ സംഗമമായി മാറി. നൂറുകണക്കിന് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി ആമുഖ പ്രസംഗം നടത്തി. കേരളത്തിലെ ജനവിധി ജനാധിപത്യത്തിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും ശക്തമായ തിരിച്ചുവരവാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ വിജയം പ്രവാസലോകത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് പുതിയ കരുത്ത് പകരുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.

സുരേഷ് ശങ്കര്‍, സന്തോഷ് വിളയില്‍, ഷംനാദ് കരുനാഗപ്പള്ളി, അഷ്‌റഫ് മേച്ചേരി, ഷാനവാസ് മുനമ്പത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, മാള മുഹദ്ദീന്‍, ഹക്കീം പട്ടാമ്പി, മൃദുല വിനീഷ്, ബഷീര്‍ കോട്ടയം, ബഷീര്‍ കോട്ടക്കല്‍, നിഷാദ് ആലംകോട്, മാത്യു ജോസഫ്, ജയന്‍ കൊടുങ്ങല്ലൂര്‍, സന്തോഷ് ബാബു, നസീര്‍ ഹനീഫ, നാസര്‍ വലപ്പാട്, സിജോ വയനാട്, ഷാജി മഠത്തില്‍, ഒമര്‍ ശരീഫ്, കമറുദ്ദീന്‍ താമരക്കുളം, അന്‍സാര്‍ വടശ്ശേരിക്കോണം എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സൈഫ് കായംകുളം സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് അലി ആലുവ നന്ദിയും പറഞ്ഞു.

സാജിദ് മാള, അഷ്‌റഫ് റോക്ക് സ്റ്റാര്‍, അല്‍ത്താഫ് കാലിക്കറ്റ്, നാസര്‍ കല്ലറ, അഷ്‌റഫ് ചെലേമ്പ്ര, നിഷാദ്, അനാമിക സുരേഷ്, ഫിദ ഫാത്തിമ, അഞ്ജലി സുധീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷാജി കോട്ടയം മിമിക്രി അവതരിപ്പിച്ചു. ഉമര്‍ അലി അക്ബര്‍, അഡ്വ. ഫാത്തിമ ഫിദ എന്നിവര്‍ അവതാരകരായിരുന്നു. സജീര്‍ പൂന്തുറ, അഷ്‌റഫ് കിഴുപ്പുള്ളിക്കര, മുഹമ്മദ് ഖാന്‍, റഫീഖ് വെമ്പായം, നാസര്‍ ലൈസ്, ഷിറാസ് തിരുവനന്തപുരം, അന്‍സാര്‍ വര്‍ക്കല, നാസര്‍ കല്ലറ, ജംഷാദ് തുവൂര്‍, മൊയ്ദീന്‍, സൈനുദ്ദീന്‍ വല്ലപ്പുഴ, ഷംസീര്‍ പാലക്കാട്, കുഞ്ഞിപ്പ കോഴിക്കോട്, നാസര്‍ മാവൂര്‍, ബാബുകുട്ടി പത്തനംതിട്ട, ബിനോയ് കൊല്ലം, വിന്‍സെന്റ് ജോര്‍ജ്, സൈനുദ്ദീന്‍ പട്ടാമ്പി, ഹാഷിം പാപ്പിനാശ്ശേരി, അഖിനാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top