
റിയാദ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വന്‍കിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയില്ല. പവര്‍കട്ട് ഏര്‍പ്പെടുത്തിയില്ല. കെഎസ്ആര്‍ടിസി ലാഭത്തിലാക്കി. സാധാരണക്കാരന്റെ ആരോഗ്യം സംരക്ഷിച്ചു. ഇതിനു പുറമെ വര്‍ഗീയ കലാപങ്ങളില്ലാത്ത പത്ത് വര്‍ഷമാണ് കടന്ന് പോയത്. വരുന്ന അഞ്ചു വര്‍ഷം ദീര്‍ഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും എം. സ്വരാജ് പറഞ്ഞു. പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മുന്നോട്ട് വെച്ച 1500 കാര്യങ്ങളില്‍ 99 ശതമാനവും നടപ്പിലാക്കിയെന്നും കണ്‍വെന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനു പകരം നടപ്പിലാക്കാന്‍ കഴിയുന്ന 950 കാര്യങ്ങളാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി.

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും, ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്തിച്ചു അടൂര്‍, ആലുവ, അഴീക്കോട്, ബാലുശ്ശേരി, ബേപ്പൂര്‍, ചേലക്കര, എലത്തൂര്‍, ഇരവിപുരം, കല്യാശ്ശേരി, കാഞ്ഞങ്ങാട്, കണ്ണൂര്‍, കരുനാഗപ്പള്ളി, കാസര്‍ഗോഡ്, കൊടുവള്ളി, കൊണ്ടോട്ടി, കോതമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, മട്ടന്നൂര്‍, മൂവാറ്റുപുഴ, നിലമ്പൂര്‍, പാറശാല, പയ്യന്നൂര്‍, പേരാമ്പ്ര, പേരാവൂര്‍, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, താനൂര്‍, തവനൂര്‍, തലശ്ശേരി, തിരുവമ്പാടി, തൃക്കരിപ്പൂര്‍, തൃശൂര്‍, തിരൂര്‍, വള്ളിക്കുന്ന്, വണ്ടൂര്‍, വേങ്ങര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വീഡിയോകളും, കേളി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ കൊണ്ടോട്ടി തയ്യാറാക്കിയ വീഡിയോയും കണ്‍വെന്‍ഷനില്‍ പ്രദര്‍ശിപ്പിച്ചു.
തുടര്‍ഭരണം എന്തിന് എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇഖ്ബാല്‍, സുരേന്ദ്രന്‍ കൂട്ടായി, സീബ കൂവോട്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാന്‍, ഐഎംസിസി പ്രതിനിധി ഗസ്‌നി, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനില്‍ കുമാര്‍, കേളി കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, പ്രസിഡന്റ് ശ്രീഷ സുകേഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ദേശാഭിമാനി റിയാദ് റിപ്പോര്‍ട്ടര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






