Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പി. കൃഷ്ണപിള്ളയുടെ മാതൃക പിന്തുടരണം: കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 76-ാമത് പി. കൃഷ്ണപിള്ള അനുസ്മരണം ആചരിച്ചു. 15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തില്‍ റിയാദിലെ 12 ഇടങ്ങളിള്‍ പരിപാടി സംഘടിപ്പിച്ചു. ബത്ഹ, സനഇയ്യ, അര്‍ബയീന്‍, മര്‍ഖബ്, ഒലയ്യ,മലാസ്, ബദിയ, മുസാമിയ എന്നീ സമിതികള്‍ സംയുക്തമായും അല്‍ഖര്‍ജ്, ന്യൂ സനയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുല്‍ ഹമ്മാം, റോദ, ദവാദ്മി എന്നീ സമിതികള്‍ വെവ്വേറെയുമാണ് അനുസ്മരണങ്ങള്‍ നടത്തിയത്.

കെപിഎം സാദിഖ്, സുരേഷ് കണ്ണപുരം, സുരേന്ദ്രന്‍ കൂട്ടായി, സിബ കൂവോട്, ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ജോസഫ് ഷാജി, സെബിന്‍ ഇഖ്ബാല്‍, ഫിറോസ് തയ്യില്‍, ചന്ദ്രന്‍ തെരുവത്ത് എന്നീ കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങള്‍ മുഖ്യ പ്രാഭാഷണം നിര്‍വഹിച്ചു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരന്തമാണ് വയനാട്ടിലെ ചൂരല്‍ മലയില്‍ നടന്നിട്ടുള്ളത്. ദുരന്തം നടന്ന് ഒരു മാസം പിന്നിടുന്നു. 300ല്‍ അധികം മരണവും 119 പേരെ കാണാതാവുകയും ചെയ്ത അതിദാരുണ ദുരന്തത്തിനാണ് കേരളം സാക്ഷിയായത്. 219 കുടുംബങ്ങള്‍ ഇന്നും ക്യാമ്പുകളില്‍ കഴിയുന്ന വയനാട്ടിലെ ജനതക്ക് ഒരു രൂപയുടെ സഹായം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം വലിയ പ്രചാരണ ആയുധ മാക്കുകമാത്രമാണ് ചെയ്തത്. ദുരന്തം നടന്നതിന്റെ അടുത്ത ദിവസം മുതല്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി മുതല്‍ തുനിഞ്ഞിറങ്ങിയതും ഇന്ത്യന്‍ ജനത കണ്ടു.

അതേസമയം ബഡ്ജറ്റില്‍ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനക്ക് പുറമെ ദുരന്ത മുഖത്തും വിവേചന പരമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ത്രിപുരയില്‍ വെള്ളപ്പൊക്ക കെടുതികള്‍ വിലയിരുത്തി സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നാലു ദിവസം വേണ്ടിവന്നില്ല എന്നതും യാഥാര്‍ത്യമാണ്. ഓരോ പൗരനേയും വിഐപികളായി കാണുന്ന കേരള ജനതയെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം ഒന്നിച്ചിറങ്ങണം. വയനാടിന്റെ പുനരധിവാസം വേഗത്തില്‍ സാധ്യമാക്കാന്‍ കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണം. ദുരിത ബാധികര്‍ക്ക് വേണ്ടത് ഔദാര്യമല്ല, അവകാശങ്ങളാണ്. അത് സാധ്യമാക്കാന്‍ ജനാതിപത്യ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ എന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ദുരന്ത മുഖത്ത് പി. കൃഷ്ണപിള്ള കാണിച്ചു തന്ന മാതൃകകള്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങണം. വരുമാനത്തിന്റെ ചെറിയൊരു ഭാഗം ദുരിതമനുഭവിക്കുന്നവര്‍ക്ക് മാറ്റിവെക്കാന്‍ പഠിപ്പിച്ച കൃഷ്ണപിള്ള, ദുരിതമനുഭവിക്കുന്നവരെ എങ്ങിനെ ചേര്‍ത്ത് പിടിക്കണമെന്നും മാതൃകയാണ്. എട്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പാഠവുമാണ്.

അല്‍ഖര്‍ജ് ലിപിന്‍ പശുപതി രാജന്‍ പള്ളിത്തടം, ന്യൂ സനയ്യ ഹുസൈന്‍ മണക്കാട്, താജുദീന്‍, ബദിയ്യ മുസാമിയ മധു ബാലുശ്ശേരി, കിഷോര്‍ ഇ നിസാം, സുലൈ അനിരുദ്ധന്‍ ഷറഫുദീന്‍, നസിം ജോഷി പെരിഞ്ഞനം, മുഹമ്മദ് നൗഫല്‍, അസീസിയ ഹസ്സന്‍ പുന്നയൂര്‍, റഫീക് ചാലിയം, റോള സതീഷ് കുമാര്‍ വളവില്‍ വിനയന്‍, ഒലയ്യ മലാസ് ജവാദ് പെരിയാട്ട്, സമീര്‍, ഉമ്മുല്‍ ഹമ്മാം ഷാജു പെരുവയല്‍, അബ്ദുള്‍ കരീം, ബത്ഹ സനഇയ്യ അര്‍ബയീന്‍ മര്‍ഖബ്, സെന്‍ ആന്റണി, പ്രിയ വിനോദ്, ദവാത്മി രാജേഷ്, മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍ എന്നിവര്‍ കൃഷ്ണപിള്ളയെ അനുസ്മരിച്ചു സംസാരിച്ചു.

സിംനേഷ്, ഷമീര്‍ പുലാമന്തോള്‍, സുകേഷ് കുമാര്‍, ശ്രീകുമാര്‍ വാസു, ഹാഷിം കുന്നത്തറ, ഷിബു തോമസ്, പി കെ സജീവ്, സമദ്, നൗഫല്‍ സിദ്ധിഖ്, ഉമ്മര്‍, സുധീര്‍ പോരേടം എന്നിവര്‍ സ്വാഗതവും മുകുന്ദന്‍, ജെറി തോമസ്, രജീഷ് പിണറായി, കൃഷ്ണന്‍ കുട്ടി, ജയപ്രകാശ്, ഉല്ലാസ്, സി. രാമകൃഷ്ണന്‍, അബ്ദുസ്സലാം, അജിത് എന്നിവര്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top