Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ആഗസ്ത് 31 വരെ സൗദിയില്‍ മഴയ്ക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ആഗസ്ത് 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. താഴ്‌വരകള്‍, തടാകങ്ങള്‍, മലവെളളപ്പാച്ചിലില്‍ രൂപപ്പെടുന്ന വെളളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളപ്പൊക്കം, കുത്തൊഴുക്ക്, ആലിപ്പഴ വര്‍ഷം, ശക്തമായ പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ റിയാദിലും മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top