Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ചാച്ചാജിയുടെ ഓര്‍മ്മകളുണര്‍ത്തി ‘നെഹ്‌റു സ്‌റ്റോറി’

റിയാദ്: ചാച്ചാജിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘നെഹ്‌റു സ്‌റ്റോറി’ എന്ന പേരില്‍ ശിശുദിനം ആഘോഷിച്ചു. സമകാലിക രാഷ്ട്രീയ കാലഘട്ടത്തില്‍ സംഘപരിവാറിന്റെ ഭരണം രാഷ്ടപിതാവിനെയും ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും പോലെയുള്ള ചരിത്ര പുരുഷന്മാരെ തിരസ്‌ക്കരിക്കുന്ന സമയത്തു ചരിത്ര പുരുഷന്മാര്‍ രാജ്യത്തിനു നല്‍കിയ സംഭവനകള്‍ പുതു തലമുറയ്ക്കു പകര്‍ന്നു നല്‍കണമെന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പരിപാിെ കൗന്‍ണ്ടം റൈസ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പദ്മിനി യൂ നായര്‍ ഉദ്ഘാടനം ചെയ്തു.

ദേശീയ ഗാനം, പ്രസംഗം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങള്‍ നടന്നു. നൗഫല്‍ പാലക്കാടന്‍, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശനികടവ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. അല്‍ വഫ റീജിണല്‍ മാനേജര്‍ റിയാസ്, ഒഐസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസന്‍, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു, നാഷണല്‍ കമ്മിറ്റി പ്രധിനിധി സലീം അര്‍ത്തിയില്‍, ട്രഷറര്‍ സന്തോഷ് വിളയില്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഒഐസിസി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത് നന്ദിയും പറഞ്ഞു. ഭൈമി സുബിന്‍ അവതാരക ആയിരുന്നു. ജോണ്‍സണ്‍ മാര്‍ക്കോസ്, സന്തോഷ് ബാബു, മൊയ്തീന്‍ പാലക്കാട്, ഒഐസിസി വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ ബിനോയ്, എന്നിവര്‍ നേതൃത്വം നല്‍കി. ഷോല സെന്ററിലെ അല്‍ വഫ ഓഡിറ്റോറിയത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ റിയാദിലെയും അല്‍ ഖര്‍ജിലെയും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കുഞ്ഞി മുഹമ്മദ് വയനാട്, ഷംസു കളക്കര, അല്‍ത്താഫ് കാലികറ്റ്, ലിനെറ്റ് സ്‌കറിയ, അഞ്ജലി സുധീര്‍, ഷിസ സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവര്‍ത്തന ആര്‍ട്‌സ് ഓഫ് ഡാന്‍സ് സ്‌കൂളിലെയും ഗോള്‍ഡന്‍ സ്പാരോ ഡാന്‍സ് സ്‌കൂളിലെയും കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top