
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്കും സൗദി പൗരന്‍മാര്‍ക്കും ഇതു ബാധകമാണ്. ഫെബ്രുവരി 9 മുതല്‍ വ്യവസ്ഥ ബാധകമാണ്. രവ്യവസ്ഥ ബാധകമാണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞ 16 വയസില്‍ കൂടുതല്‍ പ്രായമുളളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാതെ സൗദി അറേബ്യക്കു പുറത്തുപോകരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല.

അതേസമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 3852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4638 പേര്‍ രോഗമുക്തി നേടി. നാലു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 1,010 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






