Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി ‘സവ’ സ്‌നേഹയാത്ര

ദമ്മാം: റമദാന്‍ പുണ്യം പകര്‍ന്നു നല്‍കാന്‍ ഭക്ഷണ പൊതികളുമായി സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ (സവ) പ്രവര്‍ത്തകര്‍ മരുഭൂമിയില്‍ ആട്ടിടയന്‍മാരെ തേടിയെത്തി. ദമ്മാമില്‍ നിന്ന് ഏറെ അകലെ ആട്, ഒട്ടക ഫാമുകള്‍ സ്ഥിതിചെയ്യുന്ന മരുഭൂമിയിലേക്ക് സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ള സംഘമാണെത്തിയത്.

മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് നാലാം വര്‍ഷമാണ് ആട്ടിടയന്മാര്‍കുള്ള ഭക്ഷണമെത്തിച്ചത്. നൂറിലധികം ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് അസ്തമയത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കി. ഭക്ഷണവുമായി എത്തിയ സംഘത്തിന് ഒട്ടകപ്പാല്‍ നല്‍കിയും, പ്രാര്‍ത്ഥനകള്‍ ചൊല്ലിയും ഇടയന്‍മാര്‍ സ്വീകരിച്ചു. ഒട്ടക ഫാം നടത്തുന്ന സൗദി പൗരന്‍ സവ പ്രവര്‍ത്തകര്‍ക്ക് നോമ്പു തുറക്കാനുള്ള സൗകര്യവും ഒരുക്കി.

ദമ്മാമിലെ അല്‍വാഹ ഗ്രൗണ്ടില്‍ മുഖ്യ രക്ഷാധികാരി കെ.എം ബഷീര്‍ യാത്ര ഉദ്ഘാടനം ചെയ്തു. മറ്റുള്ളവനെ അറിയുകയും ചേര്‍ത്തു നിര്‍ത്തുകയും സഹായമെത്തിക്കുകയും ചെയ്യുക എന്നത് റമദാനിലെ ഏറ്റവും നിറവാര്‍ന്ന പുണ്യമാണന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷവും ആട്ടിടയന്മാര്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരി നിറാസ് യൂസുഫ്, വനിതാ ചെയര്‍പേഴ്‌സന്‍ രശ്മി ശിവപ്രകാശ്, വനിതാ വേദി പ്രസിഡന്റ് നസ്സി നൗഷാദ്, സെക്രട്ടറി സാജിതാ നൗഷാദ്, അമൃത ശ്രീലാല്‍, അഞ്ജു നിറാസ്, റിജു ഇസ്മായില്‍, ഷീബ, നൗഷാദ് ആറാട്ടുപുഴ, സിറാജ് കരുമാടി, ജോഷി ബാഷ, മാഹീന്‍, ശ്രീലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top