Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പെരുമ്പാവൂര്‍ കൂട്ടായ്മ നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കും

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ഒരുക്കി. മലാസ് അല്‍മാസ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ക്കു പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. നസീര്‍ നദ്‌വി റമദാന്‍ സന്ദേശം നല്‍കി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടില്‍ എണ്‍പത് നിര്‍ധന കിടപ്പ് രോഗികള്‍ക്ക് ചികിത്സാ സഹായം നല്കുമെന്ന് ഹ്യുമാനിറ്റി കണ്‍വീനര്‍ ഉസ്മാന്‍ പരീത് അറിയിച്ചു. ഇതിന്റെ ധന സഹായം പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ ചാരിറ്റി കണ്‍വീനര്‍ ഉസ്മാന്‍ പരീതിനും പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ കുഞ്ഞു മുഹമ്മദിനും കൈമാറി.

വിവിധ സംഘടകളെ പ്രധിനിധീകരിച്ച് ഉമ്മര്‍ മുക്കം (ഫോര്‍ക്ക), റ്റി.എന്‍.ആര്‍ നായര്‍ (റിയ), ജലീല്‍ കൊച്ചിന്‍ (റിയാദ് ടാക്കീസ്), ജിനോഷ് അഷ്‌റഫ് (കൊച്ചിന്‍ കൂട്ടായ്മ), സാമുഹ്യ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി, ഷിഹാബ് കൊട്ടുകാട്, സംരംഭകരായ നിസാമുദ്ധീന്‍ (ഫ്‌ളൈ വേ), അന്‍വര്‍ ഷാ (ഹരിതം ഫുഡ്‌സ്) എന്നിവര്‍ പങ്കെടുത്തു. രക്ഷാധികാരി കരീം കാനാമ്പുറം, മുന്‍ പ്രസിഡന്റുമാരായ അലി വാരിയത്ത്, സലാം മാറമ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടികള്‍ക്കയ് നൗഷാദ് പള്ളേത്ത്, ജബ്ബാര്‍ കോട്ടപ്പുറം, ഹിലാല്‍ ബാബു, ഷെമീര്‍ പോഞ്ഞാശ്ശേരി, അമീര്‍ കൊപ്പറമ്പില്‍, ഷാനവാസ്, പ്രവീണ്‍ ജോര്‍ജ്, തന്‍സില്‍ ജബ്ബാര്‍, കരീം കാട്ടുകുടി, മുഹമ്മദ് സഹല്‍, സുഭാഷ് അമ്പാട്ട്, അഡ്വ. അജിത് ഖാന്‍, യാഷിര്‍ നാനേത്താന്‍, ഹാരിസ് മേതല എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി മുജീബ് മൂലയില്‍ സ്വാഗതവും ട്രഷറര്‍ അന്‍വര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top