റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ ഘടകത്തിന് കീഴില്‍ ഉമ്മുല്‍ ഹമാമില്‍ ബദ്ര്‍ അനുസ്മരണവും ഇഫ്താര്‍ വിരുന്നും ഒരുക്കി. ആദര്‍ശ സംരക്ഷണത്തിനായി വിശ്വാസത്തിലൂന്നി ധര്‍മ്മ സമരം നടത്തിയ ബദര്‍ പോരാളികള്‍ എന്നും ഇസ്ലാമിക സമൂഹത്തിന് പ്രചോദനമാണെന്ന് ശാഹിദ് അഹ്‌സനി അഭിപ്രായപ്പെട്ടു.
ഐ സി എഫ് റിയാദ് നേതാക്കള്‍ സംബന്ധിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നായി നൂറിലധികം ആളുകള്‍ സംഗമിച്ചു. ഹസന്‍ ബാഖവി പല്ലാര്‍, അശ്‌റഫ് ഓച്ചിറ, ഇബ് റാഹിം മാസ്റ്റര്‍, സുഹൈര്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.