Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ് ഒഐസിസി സൗഹൃദ ഇഫ്താര്‍ സംഗമം

റിയാദ്: ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ എക്‌സിറ്റ് 18ലെ സദ കമ്മ്യൂണി സെന്ററില്‍ നടത്തിയ സൗഹൃദ ഇഫ്താറില്‍ ജാതി, മത ഭേദമന്യേ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഇഫ്താര്‍ സംഗമത്തില്‍ റിയാദ് ഇന്ത്യന്‍ എംബസി സെകന്റ് സെക്രട്ടറി മോയിന്‍ അക്തര്‍, ലുലു റിയാദ് ജനറല്‍ മാനേജര്‍ സമീര്‍ ചത്തോലില്‍, സുധീര്‍ കുമ്മിള്‍, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നസറുദ്ദീന്‍ വിജെ, സനൂബ് പയ്യന്നൂര്‍, ഷാജി കൊടുങ്ങല്ലൂര്‍, അസ്‌ലം പാലത്ത്, ഗഫൂര്‍ കൊയിലാണ്ടി, ഡോ. അബ്ദുല്‍ അസീസ്, വിനോദ്, കമാല്‍ കോട്ടക്കല്‍, കൃഷ്ണകുമാര്‍, കബീര്‍ പട്ടാമ്പി, ഷൈജു പച്ച, ഷാരോണ്‍ ഷെരീഫ്, നൗഷാദ് ആലുവ,

നിബു വര്‍ഗ്ഗീസ്, ജോര്‍ജ്ജ് തൃശൂര്‍, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, നൗഷാദ് കറ്റാനം, റഹിമാന്‍ മുനമ്പത്ത്, അഡ്വ. എല്‍കെ അജിത്ത്, സലീം അര്‍ത്തിയില്‍ തുടങ്ങിയവര്‍ക്കു പുറമെ ജനപങ്കാളിത്തവും ശ്രദ്ധേയമായി.

ശാഫി ഹുദവി ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ വ്രതം കാപട്യങ്ങളെ ഇല്ലാതാക്കുന്ന കര്‍മ്മമാണെന്നു അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും അനുഗ്രഹത്തിന്റെയും മാസമായ റമദാന്‍ രാജ്യത്തിനും മുഴുവന്‍ മനുഷ്യരാശിക്കും അനുഗ്രഹമായിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, ചെയര്‍മാന്‍ കുഞ്ഞി കുമ്പള, വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രഘുനാഥ് പറശ്ശിനിക്കടവ്, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപള്ളി, സുഗതന്‍ നൂറനാട്, അമീര്‍ പട്ടണത്ത്, സക്കീര്‍ ധാനത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമത്തിന്റെ വിജയത്തിനായി 101 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പരിപാടി ഏകോപിച്ചത്.

ഒഐസിസി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലുകുട്ടന്‍, ഷുക്കൂര്‍ ആലുവ,നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കിഴിപുള്ളിക്കര, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്,സൈഫ് കായംകുളം, അശ്‌റഫ് മേച്ചേരി, വിനീഷ് ഒതായി, നാദിര്‍ഷാ റഹിമാന്‍, അബ്ദുല്‍ സലാം ഇടുക്കി, ബഷീര്‍ കോട്ടക്കല്‍,നാസര്‍ ലെയ്‌സ്, ജയന്‍ കൊടുങ്ങല്ലൂര്‍,നാസര്‍ മാവൂര്‍,സന്തോഷ്,ഡൊമിനിക്ക് സാവിയോ, സഫീര്‍ ബുര്‍ഹാന്‍, മുസ്തഫ വിഎം, ടോം സി മാത്യു വിവിധ ജില്ല പ്രസിഡന്റുമാരായ കെ.കെ തോമസ്,ഷാജി മടത്തില്‍, ബഷീര്‍ സാപ്റ്റിക്കോ, ശരത്ത് സ്വാമിനാഥന്‍, നാസര്‍ വലപ്പാട്, ഷിഹാബ് പാലക്കാട്, സിദ്ധീഖ് കല്ലുപറമ്പന്‍, ഹര്‍ഷാദ് എം.ടി, അബ്ദുല്‍ മജീദ്, അലക്‌സ് കൊട്ടാരക്കര, അലി ആലുവ, അന്‍സാര്‍ വര്‍ക്കല, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദിയാ ധനം സമാഹരിക്കുന്നതിന്റെ ഭാഗമായി ഒഐസിസിയുടെ ഇഫ്താര്‍ വേദിയില്‍ ക്യാമ്പയിനും നടത്തി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top