റിയാദ്: തൊഴില്‍ പ്രശ്‌നങ്ങളില്‍ ദുരിതം നേരിടുന്നവര്‍ക്ക് ഇഫ്താര്‍ മധുരം സമ്മാനിച്ച് കെഎംസിസി. വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവരും ഇഖാമ കാലാവധി കഴിഞ്ഞ് പ്രതിസന്ധിയില്‍ കഴിയുന്നവര്‍ക്കുമാണ് ഇഫ്താര്‍ ഒരുക്കിയത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ആണ് സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റിലെ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഘടിപ്പിച്ചത്. ഫ്രണ്ടി പേയുമായി സഹകരിച്ചായിരുന്നു ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ മുന്നൂറിലധികം തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന ഇഫ്താര്‍.
സൗദി നാഷണല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷറഫ് തങ്ങള്‍ ചെട്ടിപ്പടി, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനാലി പാലത്തിങ്ങല്‍, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയെറ്റ് അംഗം മുഹമ്മദ് വേങ്ങര,
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍, ട്രഷറര്‍ ഉമര്‍ അലി പഞ്ചിളി, ഫ്രണ്ടി പേ മാനേജര്‍ സലീം ചെറുമുക്ക് എന്നിവര്‍ അതിഥികളായിരുന്നു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത് കടമ്പോട്ട്, സഫീര്‍ തിരൂര്‍, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, മുനീര്‍ വാഴക്കാട്, മുനീര്‍ മക്കാനി, ഷകീല്‍ തിരൂര്‍ക്കാട്, നൗഫല്‍ താനൂര്‍, അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍, ഇസ്മായില്‍ ഓവുങ്ങല്‍, റഫീഖ് ഹസ്സന്‍, മജീദ് മണ്ണാര്‍മല, സഫീര്‍ ഖാന്‍, യൂനുസ് നാണത്ത്, ഷബീറലി പള്ളിക്കല്‍,
സലാം മഞ്ചേരി, നാസര്‍ മൂത്തേടം, ഫസലു പൊന്നാനി, വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ ഷറഫു പുളിക്കല്‍, റിയാസ് തിരൂര്‍ക്കാട്, വിവിധ മണ്ഡലം ഭാരവാഹികള്‍ മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് വളണ്ടിയേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
