റിയാദ്: കോണ്‍ഗ്രസ് തിരിച്ചുവന്നാല്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമെന്നു മലയാളം സംസാരിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ജുനൈദ് ഗുല്‍സര്‍. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാഷ്ട്രീയം ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുത്ത മുസഫര്‍നഗര്‍ ഖളപാര്‍ സ്വദേശി റിയാദ് ബത്ഹയിലെ കേരള മാര്‍ക്കറ്റില്‍ സെയില്‍സ്മാനാണ്. Watch Video https://youtu.be/ZbwXFTx4sHg
കോണ്‍ഗ്രസിന് ഭൂരിപക്ഷമുളള മണ്ഡലമായിരുന്നു മുസഫര്‍നഗര്‍. സിപിഐയുടെ ലതഫത് അലി ഖാനും വിജയ് പാല്‍ സിഗും മണ്ഡലത്തെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. സൈദുസ്സമാനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച അവസാന കോണ്‍ഗ്രസ് നേതാവ്. നിലവിലെ എംപി ബിജെപിയുടെ സജ്ഞീവ് ബല്യാന്‍ ആണ്.
ജുനൈദിന്റെ വീട് സ്ഥിതി ചെയ്യുന്ന ഖളപാര്‍ ഉള്‍പ്പെടുന്ന മുസഫര്‍ നഗര്‍ അസംബ്‌ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലൂടെ 2016ല്‍ വിധാന്‍ സഭയിലെത്തിയ ബിജെപി എംഎല്‍എ കപില്‍ ദേവ് അഗര്‍വാള്‍ തന്നെയാണ് ഇപ്പോഴും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ഭരണത്തെ സംബന്ധിച്ച് ഒന്നും പറയാനില്ലെന്നു പറഞ്ഞ ജുനൈദ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരുമെന്നാണ് പറയുന്നത്. എട്ട് വര്‍ഷം മുമ്പ് തൊഴില്‍ തേടി സൗദിയിലെത്തിയ ജുനൈദ് മലയാളികളോടൊപ്പം ബത്ഹയിലെ ഇസ ടെക്‌സ്‌റ്റൈത്സിലാണ് ജോലി. ടെക്‌സ്‌റ്റൈത്സ് മാനേജര്‍ കൂടെയുളള ഷാജഹാനാണ് മലയാളം പഠിപ്പിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.