Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

പൊന്നാനിയും തവനൂരും തിരിച്ചുപിടിക്കും; റിയാദില്‍ യുഡിഎഫ് സംഗമം

റിയാദ്: പൊന്നാനി, തവനൂര്‍ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. ഒഐസിസി, കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യ പ്രഭാഷണം നടത്തി.

വികസനവും ക്ഷേമവും ഉറപ്പാക്കുന്ന പാരമ്പര്യമാണ് യുഡിഎഫ് ഭരണത്തിനുളളത്. അതുതിരിച്ചുകൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. ശക്തമായ സംഘടനാ പ്രവര്‍ത്തനവും ജനപിന്തുണയും വിജയത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലെ സിപിഎം ആധിപത്യം അവസാനിപ്പിക്കാന്‍ യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. യുവജനങ്ങള്‍, വനിതകള്‍, പ്രവാസികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. നൗഷാദ് അലി ഓണ്‍ലൈനിലൂടെ സദസ്സിനെ അഭിസംബാധന ചെയ്തു. മണ്ഡലത്തിന്റെ സമഗ്ര വികസനമൊണ് ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കി.

ഒഐസിസി, കെഎംസിസി നേതാക്കളായ അമീര്‍ പട്ടണത്ത്, അബ്ദുല്‍ അസീസ്, വഹീദ് വാഴേക്കാട്, സഫീര്‍, ബഷീര്‍ കോട്ടക്കല്‍ , അസ്ലം കളക്കര, റസാഖ് പൊന്നാനി, ബിലാല്‍, ജാഫര്‍ പുറങ്ങ്, ബക്കര്‍ കിളിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിസാര്‍, അലി,ഷഫീക്,നൗഷാദ്, അല്‍ത്താഫ്, അബ്ദു, ഫാറൂഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷംസു പൊന്നാനി സ്വാഗതവും അന്‍സാര്‍ നൈതല്ലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top