
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ഘടകം സമൂഹ ഇഫ്താര്‍ സംഗമം ഒരുക്കി. എക്‌സിറ്റ് 18ലെ അല്‍ മനഖ വിശ്രമ കേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ സമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 1300റിലധികം അതിഥികള്‍ പങ്കെടുത്തു. സാംസ്‌കാരിക പരിപാടി മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ സലിം കളക്കര ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ പ്രായോജകരായ ഫിഫ്റ്റി ഫിഫ്റ്റി കമ്പനി മേധാവി അബ്ദു റഹ്മാന് ഉപഹാരം ജനസേവനം ചെയര്‍മാന്‍ എംഎ ഖാദറും യു ആന്റ് ഐ ടീമിനുള്ള ഉപഹാരം ജനസേവനം കണ്‍വീനര്‍ അബ്ദു റസാഖ് പുറങ്ങും സമ്മാനിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് പിസിഡബഌയുഎഫ് വണ്ടര്‍ കിഡ്‌സ് ഭാരവാഹിയുമായ ഇസ സമ്‌റൂദിനുള്ള ഉപഹാരം ട്രഷറര്‍ ഷമീര്‍ മേഘ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖം പറഞ്ഞു. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ്, രക്ഷാധികാരികാളായ കെടി അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുഹൈല്‍ മഖ്ദൂം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു.

സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനു ‘സെ നോ ഡ്രഗ്‌സ്’ കാന്‍വാസില്‍ കൈയൊപ്പ് ചാര്‍ത്തി സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍മാരായ ആഷിഫ് മുഹമ്മദ്, മുക്താര്‍ എന്നിവര്‍ തുടക്കം കുറിച്ചു. മുഹമ്മദ് ബഷീര്‍ മിസ്ബാഹി കല്‍പകഞ്ചേരി റമദാന്‍ സന്ദേശം നല്‍കി.

ഫാജിസ് പി.വി, സംറൂദ്, സാഫിര്‍, മുജീബ് ചങ്ങരംകുളം, ലബീബ് മാറഞ്ചേരി, ആശിഫ് റസാഖ്, അല്‍ത്താഫ് കളക്കര, ബാസില്‍, മുഫാഷിര്‍ കുഴിമന, ബക്കര്‍ കിളിയില്‍, ഷംസു പൊന്നാനി, ഉസ്മാന്‍ എടപ്പാള്‍, ജാഫര്‍, അലി, അജ്മല്‍, അഷ്‌കര്‍, റസാഖ്, അര്‍ജീഷ്, അന്‍വര്‍, അനസ്, വനിതാ വിംഗ് നേതാക്കളായ സമീറ ഷമീര്‍, റഷ സുഹൈല്‍, ഷിഫാലിന്‍ സംറൂദ്, റഷ റസാഖ്, അസ്മ ഖാദര്‍, ഷഫ്‌ന മുഫാഷിര്‍, സാബിറ ലബീബ്, നജ്മുനിസ, മുഹ്‌സിന ഷംസീര്‍, ഷഫീറ ആശിഫ്, സല്‍മ ഷഫീക്ക്, സഫൂറത്തു നസ്രിന്‍, ഷബ്‌ന ആഷിഫ്, തെസ്‌നി ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.